തെയ്യത്തുംകടവ് പാലം : അപ്രോച് റോഡ് പണി പുരോഗമിക്കുന്നു(8/9/2011)
ചേന്നമംഗലൂര്‍ : കൊടിയത്തൂരിന്റെയും,ചെന്നമാങ്ങല്ലൂരിന്റെയും ചിരകാല സ്വപ്നമായ തെയ്യതും കടവ് പാലത്തിന്റെ അപ്രോച് റോഡ് പണി പുരോഗമിക്കുന്നു .കൊടിയത്തൂര്‍ ഭാഗത്ത് നിന്നുള്ള അപ്രോച് റോഡ് ഏതാണ്ട് പാലത്തിനു സമമായി മണ്ണിട്ട് ഉയര്‍ത്തി.
പണി പുരോഗമിക്കുമിക്കുമ്പോഴും തകര്‍ത്തു പെയ്യുന്ന മഴ പലപ്പോഴും വില്ലന്‍ വേഷം കെട്ടുന്നു.ഗുഡ് ഹോപ് മുതല്‍ പാലം വരെയുള്ള റോഡിന്‍റെ ഇപ്പോഴത്തെ ശോചനീയാവസ്ഥ യാത്ര ക്ലേശം ഉണ്ടാക്കുന്ന കാഴ്ചയും കാണാം.
News & Photos: Raheem & Junaise Sulaiman
10,11 വാര്‍ഡുകളിലെ ആധാര്‍ രജിസ്ട്രഷന്‍ നടന്നു.(4/9/2011)
ചെന്നമങ്ങല്ലൂര്‍: 10,11 വാര്‍ഡുകളിലെ ആധാര്‍ രജിസ്ട്രഷന്‍ യഥാ ക്രമം നോര്‍ത്ത് ചെന്നമങ്ങല്ലൂര്‍ മദ്രസ്സയില്‍ വെച്ചും,ചെന്നമാങ്ങല്ലുര്‍ യു.പി സ്കൂളില്‍ വെച്ചും നടന്നു.വാര്‍ഡ് മെമ്പര്‍മാരായ എം.കെ.മീന,ഫാത്തിമ കോടപ്പന എന്നിവര്‍ നേതൃത്വം നല്‍കി.രാവിലെ 9 മുതല്‍ വൈകീട്ട് 5 മണി വരെ നീണ്ടു നിന്ന നടപടി ക്രമത്തില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു.
കൊണ്ട് വരേണ്ട രേഖകളെ കുറിച്ചുള്ള കൃത്യമായ അറിവില്ലായ്മ സാധാരണക്കാരെ ആശങ്കയില്‍ ആഴത്തി . സംശയ നിവാരണത്തിനും ,ഫോറം പൂരിപ്പിക്കുന്നതിനുമായി കെ സി മുഹമ്മദലി, ഷഫീഖ് മാടായി, ഷാക്കിര്‍ പാലി തുടങ്ങിയവരുടെ നേതൃത്തത്തില്‍ പ്രത്യേകം 'ഹെല്പ് ഡസ്ക്' സ്ഥാപിച്ചത് സാധാരണക്കാര്‍ക്ക് ആശ്വാസമായി അനുഭവപ്പെട്ടു.2012 ഓടെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ ആണ് ലക്ഷ്യമിടുന്നത്.
News & Photos: Raheem & Junaise Sulaiman
|