സ്കൂള്‍ ബില്‍ഡിംഗ് ഗ്രൗണ്ട് ലെവലിംഗ് ആരംഭിച്ചു(11/9/2011)
ചേന്നമംഗലൂര്‍ : ചേന്നമംഗലൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഗ്രൗണ്ട് ലെവലിംഗ് വര്‍ക്ക് ആരംഭിച്ചു. നിലവിലെ ഹൈസ്കൂള്‍ കെട്ടിടങ്ങളുടെ പ്രധാന ഭാഗങ്ങള്‍ പോളിച്ചു നീക്കിയാണ് ഹയര്‍ സെകണ്ടറി സ്കൂളിന് കെട്ടിടം നിര്‍മിക്കുന്നത്. നിലവിലെ കെട്ടിടത്തിലെ അപര്യാപതതകള്‍ പരിഹരിച്ചു കൊണ്ടായിരിക്കും പുതിയ കെട്ടിടം നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോട് കൂടി ഇപ്പോഴത്തെ പ്ലസ്റ്റു ബിള്‍ഡിങ്ങ് ഹൈസ്കൂള്‍ വിഭാഗത്റ്റിന് കൈമാറുമെന്നാണ് അറിയുന്നത്.
News & Photos : Junaise Sulaiman
EXPLORE 2011(14/9/2011)
ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഈ വര്‍ഷത്തെ യുവജനോല്സവം 'EXPLORE 2011' പ്രശസ്ത നാടക സംവിധായകനും തിരക്കഥാകൃത്തുമായ പി.എ.എം.ഹനീഫ് ഉദ്ഘാടനം ചെയ്തു. ഉല്‍ഘാടന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കൂട്ടില്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു.പ്രോഗ്രാം കണ്‍വീനര്‍ ജലീല്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.പി.ടി.എ.പ്രസിഡന്റ് സായി ബാലന്‍ കച്ചേരി, സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ഹകീം മാസ്റ്റര്‍, എം.പി.ടി.എ പ്രസിഡന്റ് സലീന, സ്റ്റാഫ് സെക്രട്ടറി ഓ.മഹ്റൂഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .ചടങ്ങില്‍ വിവിധ പരിപാടികളില്‍ വിജയം നേടിയവര്‍ക്ക് പി.ടി.എ.പ്രസിഡന്റ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സരിഗ,ഗമസ,മസരി,രിഗമ എന്നീ നാല് ഗ്രൂപ്പുകളായി രണ്ടു ദിവസങ്ങളിലായി വിദ്യാര്‍ഥികളുടെ വിവിധ കലാ മല്‍സരങ്ങള്‍ വേദിയില്‍ അരങ്ങേറും.
News & Photos : Junaise Sulaiman
|