|
മുക്കം സബ് ജില്ലാ സീനിയര്‍ ഫുട്ബോള്‍ : ചേന്ദമംഗലൂര്‍ ജേതാക്കള്‍(25/9/2011)
മുക്കം വിദ്യാഭ്യാസ ഉപജില്ലാ സീനിയര്‍ വിഭാഗം ഫുട്ബോള്‍ മത്സരത്തില്‍ ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ജേതാക്കളായി. ഏകപക്ഷീയമായ ഒരു ഗോളിനാണ് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ സ്കൂളിനെ നാടിന്റെ ചുണക്കുട്ടികള്‍ തകര്‍ത്തു വിട്ടത്. കഴിഞ്ഞ ദിവസം നടന്ന ജൂനിയര്‍ വിഭാഗം മത്സരത്തിലും നാട്ടിലെ കാല്പന്തു കളിയുടെ പെരുമ ഉയര്‍ത്തിപ്പിടിച്ച ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്ററിയിലെ കുട്ടികള്‍ ജേതാക്കളായിരുന്നു.
News : Junaise Sulaiman
ഹജ്ജ് യാത്രയയപ്പ്(25/9/2011)
ചേന്ദമംഗലൂര്‍: ഹജ്ജിനു പോകുന്നവര്‍ക്ക് ചേന്ദമംഗലൂര്‍ ഒതയമംഗലം ജുമുഅത്ത് പള്ളി മഹല്ല് കമ്മറ്റി പള്ളിയില്‍ യാത്രയയപ്പ് നല്‍കി. മഹല്ല് കമ്മറ്റി പ്രസിഡന്‍റ് കെ .ടി അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. ഡോ.പി.എ കരീം, സി.ടി അബ്ദുല്‍ ജബ്ബാര്‍ , കെ. മുഹമ്മദ് , പി,പി . അബ്ദുറഹിമാന്‍ , കെ സുബൈര്‍ ,മുഹമ്മദ് എടോളിയില്‍ , കെ.ശാഫി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഇ.ന്‍.അബ്ദുള്ള മൌലവി ഉദ്ബോധന പ്രസംഗം നടത്തി. മഹല്ല് സെക്രട്ടറി ഒ.അബ്ദുല്‍ അസീസ് സ്വാഗതം പറഞ്ഞു .
സലഫി മസ്ജിദ്:
ഈ വര്‍ഷം ചേന്നമംഗലൂരില്‍ നിന്ന്‍ ഹജ്ജ് കര്‍മത്തിന് പോകുന്നവര്‍ക്ക് ചേന്ദമംഗലൂര്‍ സലഫി മസ്ജിദില്‍ യാത്രയയപ്പ് നല്‍കി . കെ.പി. അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. മുജീബ് മദനി നരിക്കുനി ഉദ്ബോധനം നടത്തി . ടി. ഉണ്ണിമോയി, ടി. മമ്മദ് മാസ്റ്റര്‍ , കൂടന്‍ മുഹമ്മദ് മാസ്റ്റര്‍ , സി.ടി. അബ്ദുല്‍ ജബ്ബാര്‍ , ഡോ.പി.എ കരീം, കെ സുബൈര്‍, അബ്ദുള്ള പരമ്പാട്ടുമ്മല്‍, പി,പി . അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു .എ.കെ. ഖമറുദ്ദീന്‍ സ്വാഗതവും കെ.പി. അബ്ദുസ്സലാം നന്ദിയും പറഞ്ഞു .
പുല്‍പറമ്പ് :
പുല്‍പറമ്പില്‍ നിന്ന്‍ ഹജ്ജിനു പോകുന്നവര്‍ക്ക് മസ്ജിദുല്‍ ഹമ്മാദി മഹല്ല് കമ്മറ്റി യാത്രയയപ്പ് നല്‍കി. ഒ. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. സീ.ടി.മമ്മദ് മാസ്റ്റര്‍, ഒ.അബ്ദുള്ള, സി.ടി.അബ്ദുല്‍ ജബ്ബാര്‍, സി.ടി.അബ്ദുല്‍ ലത്തീഫ്, ഡോ.പി.എ.കരീം, ടി.മമ്മദ് മാസ്റ്റര്‍, കൂടാന്‍ മുഹമ്മദ് മാസ്റ്റര്‍, കിളിക്കോട്ടു ഷാഫി മാസ്റ്റര്‍, ചോലക്കല്‍ ബഷീര്‍ മാസ്റ്റര്‍, ടി.കെ.അബ്ദുറഹ്മാന്‍, പി.പി.അബ്ദുറഹ്മാന്‍, സുബൈര്‍ കുറുങ്ങോട്ട് എന്നിവര്‍ സംസാരിച്ചു.കെ.ഇമ്രാന്‍ ഹുസൈന്‍ ഖിറാഅത്ത് നടത്തി.
News & Photos : Junaise Sulaiman
|
|