രസതന്ത്ര കളി വണ്ടി (8/10/2011)
ചേന്ദമംഗലൂര്‍ : രസതന്ത്ര വര്‍ഷാചരണത്തിന്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന രസതന്ത്ര കളി വണ്ടിക്ക് ചേന്ദമംഗലൂര്‍ ജി എം യു പി സ്കൂളില്‍ സ്വീകരണം നല്‍കി .പാവ നാടകം , ശാസ്ത്ര ഗീതങ്ങള്‍ ,രസതന്ത്ര പരീക്ഷണങ്ങള്‍ എന്നീ പരിപാടികള്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ സംഘം അവതരിപ്പിച്ചു ..
News & Photos : Raheem & Junaise Sulaiman
പൊറ്റശ്ശേരി പാടത്ത് വീണ്ടും മാലിന്യം തള്ളി.(8/10/2011)
പൊറ്റശ്ശേരി: പൊറ്റശ്ശേരി പനയം പാടത്ത് മാലിന്യം തള്ളിയത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. ഇവിടെ തോട്ടില്‍ കലര്‍ന്ന മാലിന്യം നിരവധി കുടുംബങ്ങളുടെ അലക്കും കുളിയും മുട്ടിച്ചു. വയലില്‍ വാഴ കൃഷിക്ക് എത്തിയ തൊഴിലാളികള്‍ ജോലി ചെയ്യാന്‍ കഴിയാതെ തിരിച്ചു പോയി. കറുത്ത ദ്രാവകം കണക്കെയുള്ള മാലിന്യമാണ് വയലിലേക്ക് തള്ളിയത്. രണ്ടു മാസം മുമ്പ് തള്ളിയ മാലിന്യത്തിന്റെ പാട് മായും മുമ്പേ വീണ്ടും അതെ തരത്തില്‍ ഉള്ള മാലിന്യം കൊണ്ട് വന്നു തള്ളിയത് നാട്ടുകാരില്‍ കടുത്ത അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. പ്രദേശവാസികള്‍ സ്ഥലത്ത് പോസ്റ്റര്‍ പതിക്കുകയും പോലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.
News & Photos : Raheem & Junaise Sulaiman
ബോര്‍ഡ് നശിപ്പിച്ചു(8/10/2011)
ചേന്ദമംഗലൂര്‍ : സി.പി.ഐ (എം) പാര്‍ട്ടി സമ്മേളന ബോര്‍ഡ് ഇരുട്ടിന്‍റെ മറവില്‍ സാമുഹികവിരുദ്ധര്‍ നശിപ്പിച്ചു. വട്ടക്കണ്ടം റോഡിന് സമീപം ബസ് സ്റ്റാന്റിന് മുന്നിലെ മരത്തില്‍ സ്ഥാപിച്ച ബോര്‍ഡ് ആണ് ഭാഗികമായി നശിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ സി.പി.ഐ (എം) ചേന്ദമംഗലൂര്‍ ബ്രാഞ്ച് കമ്മറ്റി പ്രതിഷേധിച്ചു.
News & Photos : Raheem & Junaise Sulaiman
വിദ്യാഭ്യാസ സഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു (8/10/2011)
വിദ്യാഭ്യാസ സഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
ചേന്ദമംഗലൂര്‍ : ഖത്തര്‍ ഇസ്‌ലാഹിയ വിദ്യാഭ്യാസ സഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.വിദ്യാഭ്യാസ സമിതിയുടെ പ്രവര്‍ത്തനം ചേന്ദമംഗലൂരിന് പുറമേ അയല്‍ പ്രദേശങ്ങളായ കച്ചേരി ,പൊറ്റശ്ശേരി,നായര്‍ കുഴി ,പാഴൂര്‍ എന്നീ പ്രദേശങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ചേന്ദമംഗല്ലുരിന്റെ വികസന-സേവന-കലാ മേഖലയിലെ സജീവ സാന്നിധ്യമാണ് ഖത്തര്‍ ഇസ്‌ലാഹിയ അസോസിയേഷന്‍.
News & Photos : Raheem & Junaise Sulaiman
|