വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ അവസരം(22/10/2011)




ചേന്ദമംഗലൂര്‍: വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത 1.1.1994 നോ അതിനുമുന്‍മ്പോ ജനിച്ചവര്‍ക്ക്‌ താമസിക്കുന്ന സ്ഥലത്തെ നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും, വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്താനും, പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യാനും, മണ്ഡലത്തിനുള്ളിലെ ഒരു ബൂത്തില്‍ നിന്ന്‍ മറ്റൊരു ബൂത്തിലേക്ക്‌ പേര് മാറ്റുന്നതിനും,  വിദേശത്തുള്ള  ഇന്ത്യന്‍ പൗരന്മാര്‍ക്ക് അവരുടെ പാസ്പ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുള്ള സ്വദേശത്തെ താമസ സ്ഥലത്ത് പേരു ചേര്‍ക്കാനും (ഇപ്പോള്‍ നാട്ടിലുണ്ടങ്കില്‍) ഒരവസരം. ഒക്ടോബര്‍ 16,23,30 എന്നീ ഞായറാഴ്ചകളില്‍ അതത്‌ പോളിംങ്ങ് ബൂത്തുകളില്‍ പ്രത്യേകം സൗകര്യം ഉണ്ടായിരിക്കും, വില്ലേജ് ഓഫീസില്‍ നേരിട്ടും അപേക്ഷ നല്‍കാവുന്നതാണ്. ഇപ്പോള്‍ എല്ലാ അപേക്ഷകളും www.ceo.kerala.gov.in എന്ന വെബ്സൈറ്റില്‍ online ആയും അപേക്ഷിക്കാം. ഒക്ടോബര്‍ 16 നു അപേക്ഷ സ്വീകരിക്കാന്‍ മേക്കുത്ത് അബ്ദുറഹിമാന്‍ , സത്യവതി ടീച്ചര്‍, ആയിശ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നിലവിലെ 93,94,95 എന്നീ പോളിങ്ങ് ബൂത്തുകള്‍ യഥാക്രമം 100,101,102 എന്നിങ്ങനെ മാറിയതായി ഇവര്‍ അറിയിച്ചു.



News & Photos : Raheem & Junaise

 
 
2011 cmr on web Chennamangallur News chennamangaloor GMUP school