വലയിലായ പീഠം (22/10/2011)




ചേന്ദമംഗലൂര്‍: ദിവസങ്ങള്‍ക്ക് മുന്‍പ് ബേപ്പൂരില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയവരുടെ വലയില്‍ വിമാനച്ചിറകാണ് കുടുങ്ങിയതെങ്കില്‍ നമ്മുടെ സ്വന്തം ഇരുവഴിഞ്ഞി പുഴയില്‍ നിന്ന് കിട്ടിയത് പീഠം.പുഴയില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ ചക്കാലന്‍ കുന്നത്ത്‌ അബ്ദുറഹിമാന്റെ വലയില്‍ ആണ് പാഴൂര്‍ -പുല്‍പറമ്പ്‌ വേലന്‍ കടവില്‍ നിന്ന് പീഠം കുടുങ്ങിയത്‌.ഒരടിയോളം ഉയരവും കൊത്തുപണിയും ഉള്ള പീഠം അത്യാവശ്യം ഭാരവും പഴക്കവും തോന്നിക്കുന്നതാണ് .നാല് കാലുകളുള്ള പീടത്തിന്റെ അടിയിലായി 'പ | ന ക |' എന്നെഴുതിയിട്ടുണ്ട്.പുരാ വസ്തുവായി സൂക്ഷിക്കാന്‍ നിരവധി ആളുകളും ,സ്ഥാപനങ്ങളും പീഠം ആവശ്യപ്പെട്ടെങ്കിലും അവകാശികളാരെങ്കിലും വരുമെന്ന് കരുതി സൂക്ഷിച്ചു വെച്ചിരിക്കയാണ്.‌



News & Photos : Raheem & Junaise

 
 
2011 cmr on web Chennamangallur News chennamangaloor GMUP school