മൗലാന ആസാദ് ഗേള്‍സ് ഹോസ്റ്റെലിനു തറക്കല്ലിട്ടു.(22/10/2011)
ചേന്ദമംഗലൂര്‍: സ്വതന്ത്ര സമര സേനാനി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് ചേന്ദമംഗലൂര്‍ അതിര്‍ത്തിയില്‍ നിന്ന് മരണമടയുന്ന സമയത്ത് ഒരു എലിമെന്ററി സ്കൂള്‍ മാത്രമുണ്ടായിരുന്ന ചെന്ദമംഗല്ലൂരില്‍ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായതിലൂടെ മേഖലയുടെ തന്നെ വിദ്യാഭ്യാസ രംഗത്ത് അഭൂത പൂര്‍വമായ വളര്‍ച്ചയാണ് സംഭവിച്ചതെന്ന് എം ഐ ഷാനവാസ് എം പി. മൗലാന ആസാദ് എജുക്കേഷണല്‍ ഫൌണ്ടേഷന്‍ സഹായത്തോടെ നിര്‍മിക്കുന്ന മൗലാന ആസാദ് ഗേള്‍സ് ഹോസ്റ്റെലിന്‍റെ ശിലാ സ്ഥാപന കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം .
ഇസ്ലാഹിയ അസോസിയേഷന്‍ പോലുള്ള വിവിധ കമ്മിറ്റികള്‍ പഠനത്തിനുള്ള അന്തരീക്ഷം സൃഷ്ടിച്ചത് കൊണ്ടാണ് മുക്കം ഭാഗങ്ങളില്‍ ധാരാളം മുസ്ലിം വിദ്യാര്‍ഥിനികള്‍ ഉന്നത വിദ്യഭ്യാസത്തിനു മുന്നിട്ടിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഇസ്ലാഹിയ കോളേജ് കോമ്പൗണ്ടില്‍ നടന്ന യോഗത്തില്‍ മൗലാന ആസാദ് എജുക്കേഷണല്‍ ഫൌണ്ടേഷന്‍ ഗവേണിങ്ങ് ബോഡി മെമ്പര്‍ അഡ്വ:ജമീല ഇബ്രാഹിം അധ്യക്ഷത വഹിച്ചു.പുരോഗതിക്കും ഉന്നതിക്കും നിദാനമായ വിദ്യാഭ്യാസത്തിനു പ്രാമുഖ്യം നല്‍കുന്ന ഇസ്ലാഹിയ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ അവര്‍ പ്രശംസിച്ചു. മുക്കം പഞ്ചായത്ത് മെമ്പര്‍മാരായ എം കെ മീന, ഫാത്തിമ കൊടപ്പന, എം പി ശംസുദ്ധീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നേരത്തെ ഇസ്ലാഹിയ കോളേജില്‍ സംഘടിപ്പിച്ച മാധ്യമ ശില്പ ശാലയില്‍ സമ്മാനാര്‍ഹര്‍ക്ക് എം.പി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇസ്ലാഹിയ അസോസിയേഷന്‍ പ്രസിഡന്റ് ഓ.അബ്ദുറഹിമാന്‍ സ്വാഗതവും ചേന്ദമംഗലൂര്‍ ഹയര്‍ സെകണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ .കൂട്ടില്‍ മുഹമ്മദാലി നന്ദിയും,നാജിയ പ്രാര്‍ത്ഥനയും നടത്തി. ഇ എന്‍ അബ്ദുള്ള മൗലവി ,ഉണ്ണി മോയി ഹാജി ,ഇസ്ലാഹിയ കോളേജ് പ്രിന്‍സിപ്പല്‍ പെരുമയില്‍ മുഹമ്മദ് , വാര്‍ഡ് മെമ്പര്‍ സജീഷ് മുത്തെരി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ചടങ്ങിന് ശേഷം സ്കൂള്‍ പ്രിന്‍സിലിന്റെ ആവശ്യ പ്രകാരം സ്കൂളിന്‍റെ പുതിയ ബില്‍ഡിംഗ് പ്രവര്‍ത്തനങ്ങള്‍ എം പി സന്ദര്‍ശിച്ചു.
ശാനവാസിനെതിരെ യുഡിഎഫ് ബോര്‍ഡ്
അതെ സമയം എം ഐ ഷാനവാസ് എം പി ചടങ്ങില്‍ പങ്കെടുക്കുന്നതിനെതിരായി യു ഡി എഫിന്‍റെ പേരില്‍ നാട്ടില്‍ പോസ്റ്റര്‍ ഉയര്‍ന്നു. എന്നാല്‍ പോസ്റ്റര്‍ ഉയര്‍ന്നതിനെക്കാള്‍ വേഗത്തില്‍ എടുത്തു മാറ്റുകയും ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബോര്‍ഡിനെതിരെ രംഗത്ത് വന്നതിനെ തുടര്‍ന്നാണ് അത് എടുത്തു മാറ്റിയത് എന്നാണു നാട്ടിലെ സംസാരം."തീവ്രവാദ സ്ഥാപനത്തിന് ഒത്താശ ചെയ്തു കൊടുത്ത ഷാനവാസ് രാജി വെക്കുക, തീവ്ര വാദികളുടെ ചാനലിന് ഡല്‍ഹിയില്‍ പെര്‍മിഷന്‍ വാങ്ങി കൊടുത്ത ഷാനവാസിനെ കെ പി സി സി പുറത്താകുക" തുടങ്ങിയ തരത്തിലുള്ളതായിരുന്നു പോസ്റ്റിലെ മാറ്റര്‍ എന്ന് വായിക്കാന്‍ അവസരം ലഭിച്ചവര്‍ cmronweb നോട് പറഞ്ഞു . ഡല്‍ഹിയിലെ മീറ്റിംഗ് കാന്‍സല്‍ ചെയ്താണ് താന്‍ ഇസ്ലാഹിയയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത് എന്ന് തന്‍റെ പ്രഭാഷണത്തില്‍ എം.പി പറയുകയുണ്ടായി.
എം പി ചടങ്ങില്‍ പങ്കെടുത്തതില്‍ ഉള്ള വിഷമം ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ച 12-വാര്‍ഡ് മെമ്പര്‍ ശംസുദ്ധീന്‍ സൂചിപ്പിക്കുകയും ചെയ്തു. എന്നാല്‍ മെമ്പറുടെ പരാമര്‍ശം അനവസരത്തിലായിപ്പോയി എന്ന് നന്ദി പ്രകാശനത്തില്‍ കൂട്ടില്‍ മുഹമ്മെദ് അലി പറഞ്ഞു.
News & Photos : Raheem & Junaise |