വീടു തകര്‍ന്നു(29/10/2011)
മംഗലശ്ശേരി തോട്ടത്തില്‍ താമസിക്കും ചെട്ട്യാംതൊടിക ആമിന എന്നവരുടെ വീടിന്‍റെ മേല്‍ക്കൂര ബുധനാഴ്ച്ച (27/10/2011) രാത്രി പെയ്ത മഴയില്‍ തകര്‍ന്നു വീണു. രാത്രി 8 മണിയോടെയായിരിന്നു സംഭവം. സംഭവ സമയം വീട്ടിലുണ്ടായിരുന്ന ആമിനയും , ഭര്‍ത്താവ് അബുവും, 3 പെണ്‍മക്കളും പുറത്തേക്ക് ഇറങ്ങി ഓടിയതിനാല്‍ അപകടം ഒഴിവായി. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. വാര്‍ഡ് മെമ്പര്‍ ശ്രീമതി : ഫാത്തിമ കൊടപ്പന സംഭവ സ്ഥലം സന്ദര്‍ശിക്കുകയും വീട്ടുകാരോട് വിവരങ്ങള്‍ ആരായുകയും ചെയ്തു. വീട് പുനര്‍നിര്‍മിക്കാന്‍ ആവശ്യമായത് ചെയ്യുമെന്നും അവര്‍ പറഞ്ഞു. വിഷയം ചൂണ്ടിക്കാട്ടി വാര്‍ഡ് മെമ്പര്‍ പഞ്ചായത്ത് പ്രസിഡന്‍റ്ന് കത്ത് കൈമാറി.
News & Photos : Raheem & Junaise
ദേശീയ അറബിക് സെമിനാര്‍ ചേന്ദമംഗലൂര്‍ സുന്നിയ്യ കോളജില്‍(29/10/2011)
ചേന്ദമംഗലൂര്‍ സുന്നിയ്യ അറബിക് കോളജില്‍ നവംബര്‍ 23, 24 തീയതികളില്‍ ദേശീയ അറബിക് സെമിനാര്‍ നടക്കും. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. 'ഇന്ത്യയും അറബ് നാടുകളും തമ്മിലുള്ള ഭാഷാ വിനിമയത്തിലെ പുരോഗതി' എന്നതാണ് വിഷയം. സി. മോയിന്‍കുട്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും. വി. മോയിമോന്‍ ഹാജി (മുഖ്യരക്ഷാധികാരി) യു.കെ. അബ്ദുല്‍ ലത്തീഫ് മൌലവി (ചെയര്‍.), പ്രഫ. എന്‍. അബ്ദുല്ല, സി. മൂസ മാസ്റ്റര്‍ (വൈ. ചെയര്‍.), വി. സുലൈമാന്‍ (കണ്‍.), പ്രഫ. കെ.കെ. ഇസ്മായില്‍ ഫൈസി, മൂസ മാസ്റ്റര്‍ പാഴൂര്‍, കെ.എം. അബ്ദുല്‍ ലത്തീഫ് നദ്വി, എം.പി. അബ്ദുസ്സലീം, എം.കെ. മുസ്തഫ, മുഹമ്മദ് ലുത്ഫി തുടങ്ങിയവര്‍ ഭാരവാഹികളായി സ്വാഗതസംഘം രൂപവത്കരിച്ചു
സ്വാഗത സംഘം രൂപവത്കരിച്ചു(29/10/2011)
ഈ വര്‍ഷത്തെ മുക്കം ഉപജില്ലാ ശാസ്ത്ര -സാമൂഹിക ശാസ്ത്രമേള നവംബര്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ ചേന്ദമംഗലൂര്‍ ഗവ. യു.പി സ്കൂളില്‍ നടക്കും. ഇതിനായുള്ള വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. എം.ഐ. ഷാനവാസ് എം.പി, സി. മോയിന്‍കുട്ടി എം.എല്‍.എ തുടങ്ങിയവര്‍ രക്ഷാധികാരികളാണ് മുക്കം പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. സുരേന്ദ്രനാഥ് സ്വാഗതസംഘം ചെയര്‍മാനാണ്. യോഗത്തില്‍ എ.ഇ.ഒ കെ.ടി. അബ്ദുസലാം അധ്യക്ഷത വഹിച്ചു.
എന്‍.ടി. അലി (മീഡിയ & പബ്ളിസിറ്റി), പയ്യടി ജയശീലന്‍ (ഭക്ഷണം), അബ്ദുല്‍ മജീദ് കിളിക്കോട് (സ്റ്റേജ്), മജീദ് ചാലക്കല്‍ (ഫിനാന്‍സ്), എ.കെ. ഖമറുദ്ദീന്‍ (അക്കമഡേഷന്‍) എന്നിവര്‍ വിവിധ വകുപ്പു കണ്‍വീനര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ ബലി പെരുന്നാള്‍ ഏഴാം തീയതി ആയതിനാല്‍ ശാസ്ത്രമേളയുടെ ദിവസം മാറിയേക്കും. മാത്യൂ ജോസഫ്, എ.പി. അബ്ദുല്‍ ജബ്ബാര്‍, കെ. സുരേന്ദ്രന്‍, എന്‍.പി. ശംസുദ്ദീന്‍, ഇ.പി. മഹ്റുന്നീസ, ടി.കെ. ജുമാന്‍ എന്നിവര്‍ സംസാരിച്ചു.
News & Photos : Raheem & Junaise
മരണം(26/10/2011)
വെസ്റ്റ് ചേന്ദമംഗല്ലൂര്‍ കുറുമ്പ്ര അഹമ്മദ് കുട്ടി(മുഹമ്മദലി, ഹബീബ്(ബാവ) തുടങ്ങിയവരുടെ പിതാവ്) മരണപ്പെട്ടു.
|