ചേന്ദമംഗലൂര്‍ ഹയര്‍സെക്കന്‍ഡറിക്ക് ഇരട്ടക്കിരീടം(21/11/2011)




ചേന്ദമംഗലൂര്‍ ഗവ. യു.പി സ്കൂളില്‍ നടന്ന ഏഴാമത് മുക്കം ഉപജില്ലാ ശാസ്ത്ര-സാമൂഹിക ശാസ്ത്രമേളയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ശാസ്ത്രത്തിലും സാമൂഹിക ശാസ്ത്രത്തിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ് ചേന്ദമംഗലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കരസ്ഥമാക്കി. ശാസ്ത്രത്തില്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി, തിരുവമ്പാടിയും സാമൂഹികശാസ്ത്രത്തില്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി കൂടരഞ്ഞിയുമാണ് രണ്ടാം സ്ഥാനം നേടിയത്.
ശാസ്ത്രമേളയില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം എസ്.എച്ച്.എച്ച്.എസ് തിരുവമ്പാടിയും രണ്ടാം സ്ഥാനം ചേന്ദമംഗലൂര്‍ എച്ച്.എസ്.എസും യു.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം ജി.യു.പി.എസ് മണാശേãരിയും രണ്ടാം സ്ഥാനം ജി.യു.പി കൊടിയത്തൂരും എല്‍.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം എല്‍.പി.എസ് ആനയാംകുന്നും രണ്ടാം സ്ഥാനം ജി.യു.പി.എസ് മണാശേãരിയും നേടി. സാമൂഹികശാസ്ത്രമേളയില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ എസ്.എസ്.എച്ച്.എസ് കൂടരഞ്ഞിയും യു.പി വിഭാഗത്തില്‍ എസ്.എച്ച്.യു.പി.എസ് തിരുവമ്പാടിയും എല്‍.പി വിഭാഗത്തില്‍ ജി.യു.പി.എസ് മണാശേãരി ഒന്നാം സ്ഥാനവും സേക്രഡ് ഹാര്‍ട്ട് എച്ച് .എസ്, തിരുവമ്പാടി ജി.എം.യു.പി.എസ് കൊടിയത്തൂര്‍, ജി.എല്‍.പി.എസ് തൊണ്ടിമ്മല്‍ എന്നിവ യഥാക്രമം രണ്ടാം സ്ഥാനവും നേടി.
സമാപന സമ്മേളനം തിരുവമ്പാടി എം.എല്‍.എ സി. മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മുക്കം പഞ്ചായത്ത് വിദ്യാഭ്യാസ ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.എം.അഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ സറീനാ സുബൈര്‍, ഡോ. കൂട്ടില്‍ മുഹമ്മദലി, കെ.വി.അബ്ദുസ്സലാം, എം.കെ. മുസ്തഫ, മാത്യൂ ജോസഫ്, ശഫീഖ് മാടായി, കെ.പി. അഹമ്മദ് കുട്ടി, കെ. അബ്ദുസ്സമദ് എന്നിവര്‍ സംസാരിച്ചു. മുക്കം പഞ്ചായത്ത് വൈ. പ്രസിഡന്റ് എ. കല്യാണിക്കുട്ടി സമ്മാനദാനം നിര്‍വഹിച്ചു. ബന്ന ചേന്ദമംഗലൂര്‍ സ്വാഗതവും ഒ.ശരീഫുദ്ദീന്‍ നന്ദിയും പറഞ്ഞു.

 


ആധാര്‍ ഫോട്ടോ എടുക്കല്‍(29/11/2011)




ചേന്ദമംഗലൂര്‍: ആശങ്കകള്‍ ബാക്കിയാക്കി ആധാര്‍ ഫോട്ടോയെടുക്കല്‍ നടപടികള്‍ ആരംഭിച്ചു. ഫോട്ടോ എടുക്കുക എന്നതില്‍ ഉപരിയായി 10 കൈകളുടെയും വിരലടയാളം, 2 കണ്ണിന്‍റെയും ഐറിസ് പ്രിന്‍റ് എന്നീ ബയോമെട്രിക്‌ വിവരങ്ങളും പകര്‍ത്തുന്നുണ്ട്. പത്താം വാര്‍ഡിലെ ഫോട്ടോ എടുക്കല്‍ നടപടി 22/11/11 നു സംസ്ക്കാര കച്ചേരി വായനശാലയില്‍ നടന്നു. ആദ്യ ദിവസം തന്നെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. രാത്രി 7 മണിയോടെയാണ് ആദ്യ ദിനത്തിലെ നടപടി ക്രമങ്ങള്‍ അവസാനിച്ചത്. പത്താം വാര്‍ഡിലെ ഫോട്ടോ എടുക്കല്‍ 3 ദിവസം നീണ്ടു നിന്നു. ആശങ്കകളും ആവലാതികളും മനസ്സില്ലുണ്ടെങ്കിലും വ്യക്തി വിവരങ്ങള്‍ കൈമാറാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാവുകയാണ്. ആധാര്‍ പദ്ധതി സംബന്ധിച്ച നിയമം പാര്‍ലമെന്റ്‌ പാസാക്കിയിട്ടില്ല എന്ന വിവരം പലര്‍ക്കും അറിയില്ല. കേന്ദ്ര മന്ത്രിസഭയില്‍ പോലും ആധാര്‍ സംബന്ധിച്ച് അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ദ്രുതഗതിയില്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. ജോലികളും, ക്ലാസുകളുമൊക്കെ മാറ്റി വെച്ച് പലരും വിവരങ്ങള്‍ കൈമാറുന്ന തിരക്കിലാണ് ഇപ്പോള്‍. .

News & Photo : Raheem

 
 
2011 cmr on web Chennamangallur News chennamangaloor GMUP school