ഇസ്ലാമിക് ബാങ്കിംഗ് സെമിനാര്‍(2/12/2011)


Islahiya college Chennamangallur

സമകാലീന സാഹചര്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് ഇസ്ലാമിക് ബാങ്കിംഗ്. ഈയിടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചത് ഇസ്ലാമിക ബാങ്കുകള്‍ മാത്രമാണ്. ലോകത്തെ പല വന്‍കിട ബാങ്കുകളും ഇസ്ലാമിക ഫൈനാന്‍സിങ് ഒരു ഉപശാഖയായെങ്കിലും ഏറ്റെടുത്തത്, ഈ സംവിധാനത്തിന്‍െറ വിജയ സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ തലങ്ങളിലും സര്‍ക്കാരിതര തലങ്ങളിലും ചര്‍ച്ചകളും സെമിനാറുകളും സജീവമായി നടന്നുകൊണ്ടിരിക്കുന്നു.
ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയാ കോളജ്, കേരള മജ്ലിസുത്തഅലീമില്‍ ഇസ്ലാമിയുമായി സഹകരിച്ച് ഈ വിഷയത്തില്‍ ഒരു ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. ഈ മാസം 10ന് ഒമ്പത് മണി മുതല്‍ 4.30 വരെ നടക്കുന്ന സെമിനാര്‍ മുന്‍ വ്യവസായ വകുപ്പ് മന്ത്രി എളമരം കരീം ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളില്‍ വിഷയത്തിന്‍െറ വിവിധ വശങ്ങളിലൂന്നി പ്രബന്ധാവതരണങ്ങളും ചര്‍ച്ചകളും നടക്കുന്നതാണ്. പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിക്കുന്നു. ഫോണ്‍: 9846166571. 9400122838 . email: islahiyaprincipal@gmail.com.

 


മംഗലശ്ശേരി തോട്ടം: സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണം(5/12/2011)




ചേന്ദമംഗലൂര്‍ മംഗലശ്ശേരി തോട്ടം നിവാസികളായ കൈവശക്കാരില അര്‍ഹരായവര്‍ക്ക് പട്ടയം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുക്കം ഗ്രാമപഞ്ചായത്ത് ചേന്ദമംഗലൂര്‍ വാര്‍ഡ് അംഗം ഫാത്തിമ കൊടപ്പന ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. 12.10.10ന് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ 15/2010 റവന്യു പ്രകാരം മുക്കം പഞ്ചായത്തില്‍ താഴക്കോട് വില്ളേജില്‍ ഉള്‍പ്പെട്ട ചേന്ദമംഗലൂര്‍ ദേശത്ത് റീ. സ 91, 99 നമ്പറുകളില്‍പ്പെട്ട മംഗലശ്ശേരി തോട്ടം നിവാസികള്‍ക്ക് അര്‍ഹതപ്പെട്ട പട്ടയം ലഭ്യമാക്കാന്‍ നടപടി ആവശ്യപ്പെട്ടാണ് പരാതി ബോധിപ്പിച്ചത്.
പട്ടയമില്ലാത്തതിന്‍റ പേരില്‍ ഇവിടെ കഴിയുന്ന അമ്പതോളം നിര്‍ധന കുടുംബങ്ങള്‍ വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെ ദുരിതമനുഭവിക്കുകയാണ്. റേഷന്‍ കാര്‍ഡ്, വൈദ്യുതി കണക്ഷന്‍ തുടങ്ങിയവയും ഇവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇപ്പോഴത്തെ കൈവശക്കാര്‍ക്ക് ഭൂമി പലരില്‍നിന്നുമായി കൈമാറികിട്ടിയതാണ്. മുമ്പ് പതിച്ചുകിട്ടിയവരില്‍ വ്യവസ്ഥ ലംഘിച്ചവരുടെ പട്ടയം റദ്ദ് ചെയ്ത് ഇപ്പോള്‍ താമസിക്കുന്നവരില്‍ അര്‍ഹരായവര്‍ക്ക് പട്ടയം അനുവദിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അനര്‍ഹരുടെ പട്ടയം റദ്ദ് ചെയ്യണമെങ്കില്‍ ആദ്യം പതിച്ചുകിട്ടിയവരെ ബന്ധപ്പെടേണ്ടതുണ്ട്. അവരുടെ മേല്‍വിലാസം ലഭ്യമല്ലാത്തതാണ് അനിശ്ചിതത്വത്തിന് കാണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. ഈ സാങ്കേതിക പ്രശ്നത്തിന് പരിഹാരമായി പൊതുനോട്ടീസ്, പത്രപരസ്യം തുടങ്ങിയ വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

 

 
 
2011 cmr on web Chennamangallur News chennamangaloor GMUP school