റോഡ് ഗതാഗതയോഗ്യമാക്കി ഓട്ടോ ഡ്രൈവര്‍മാര്‍ മാതൃക കാണിച്ചു(5/12/2011)



ചേന്ദമംഗല്ലൂര്‍:തകര്‍ന്ന പുല്‍‌പറമ്പ് നായര്‍ക്കുഴി റോഡ് മണ്ണിട്ട് നികത്തി പുല്പ്പറമ്പിലെ ഓട്ടോ ഡ്രൈവര്‍മാര്‍ മാതൃകയായി.റോഡ്‌ ഗതാഗത യോഗ്യമല്ലാതിരുന്നത് കൊണ്ട് ഓട്ടൊ റിക്ഷകള്‍ പോലും ഓടാന്‍ വിസമ്മതിച്ചിരുന്നതിനാല്‍ പ്രദേശത്തുകാര്‍ ഏറെ ബുദ്ധിമുട്ടിലായിരുന്നു.
റോഡ് അറ്റകുറ്റപ്പണി ചെയ്യിക്കാന്‍ നാട്ടുകാര്‍ ചാത്തമംഗലം പഞ്ചായത്തധികൃതരെ സമീപിച്ചിരുന്നെങ്കിലും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടനുവദിച്ചിട്ടുണ്ടെന്നും സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിയിരിക്കുകയാനെന്നുമുള്ള മറുപടിയാണ്‌ ലഭിച്ചത്.കഴിഞ്ഞ വര്‍ഷം വെള്ളലശ്ശേരി മുതല്‍ പുല്‍‌പറമ്പ് വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങിയിരുന്നെങ്കിലും പണിയിലെ അപാകത ചൂണ്ടിക്കാണിച്ച് നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് പണി പൂര്‍ത്തിയാക്കാതെ കരാറുകാരന്‍ പിന്‍‌വാങ്ങുകയായിരുന്നു. പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങള്‍ നന്നാക്കാന്‍ മാസങ്ങളോളം തൊഴിലാളികളെ നിയോഗിച്ച പഞ്ചായത്തധികൃതര്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ഇവരെ നിയോഗിച്ചില്ലെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ ആക്ഷേപമുന്നയിക്കുന്നു. അഞ്ച ലോഡൊളം മണ്ണുപയോഗിച്ചാണ്‌ പണി പൂര്‍ത്തിയാക്കിയത്. ജോലികള്‍ക്ക് ശരീഫ് പറമ്പാട്ടുമ്മല്‍, നജ്മുദ്ദീന്‍, സുനീഷ്,നൗഷിഖ്,നൗഷാദ്, അബ്ദുല്‍ ഖാദര്‍ നേതൃത്വം നല്‍കി..

News : O Shareefudheen


കാട്ടുപന്നികള്‍ കിണറ്റില്‍ വീണു(6/12/2011)




ചേന്നമംഗലൂര്‍: നറുക്കിലില്‍ എടോളിമ്മല്‍ എ.കെ അഷ്റഫിന്‍റെ പറമ്പിലെ ഉപയോഗശുന്യമായ കിണറ്റില്‍ കഴിഞ്ഞ ദിവസം രണ്ടു കാട്ടുപന്നികള്‍ വീണു. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പന്നികളിലൊന്നിനെ രക്ഷപ്പെടുത്തി. മറ്റൊന്ന് ചത്ത നിലയിലായിരുന്നു. പൊറ്റശ്ശേരി ചെമ്പക്കോട്ടുമ്മല്‍, നറുക്കിലില്‍ എന്നിവിടങ്ങളില്‍ പന്നി ശല്യം രൂക്ഷമാണ്. വാഴ, കപ്പ, ചേമ്പ് തുടങ്ങിയ കൃഷികള്‍ വ്യാപകമായി നശിപ്പിക്കുന്നുണ്ട്.

News : Raheem


സ്വീകരണം നല്‍കി(7/12/2011)




മലയാളം ടെലിവിഷന്‍ വ്യൂവേഴ്സ് അസോസിയേഷന്‍റെ മികച്ച സംവിധായകനുള്ള അവാര്‍ഡു നേടിയ ബന്ന ചേന്നമംഗലൂരിനെ സുഹൃത്ത് സംഘംഅനുമോദിച്ചു.ഹരിത ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ.ടി നജീബ് അധ്യക്ഷത വഹിച്ചു. ടി.ഉണ്ണിമോയി, പി.ടി കുഞ്ഞാലി, സിദ്ധിക്ക് ചേന്നമംഗലൂര്‍, എസ്.ജിഷാദ്, പി.കെ അബ്ദുറസാക്ക്, അമീന്‍ജൗഹര്‍, കെ,ടി മഹ്മൂദ്‌, എ.പി നസീം എന്നിവര്‍ സംസാരിച്ചു.

News : Raheem


മസ്ജിദുല്‍ അന്‍സാര്‍ മഹല്ല് സംഗമം(7/12/2011)




വെസ്റ്റ്‌ ചേന്നമംഗലൂര്‍: മസ്ജിദുല്‍ അന്‍സാര്‍ മഹല്ല് സംഗമവും, മദ്രസയുടെ പുതിയ കെട്ടിട ഉദ്ഘാടനവും ഡിസംബര്‍ 31 നു നടക്കും. മഹല്ല് സംഗമത്തോടനുബന്ധിച്ച് മഹല്ലിന്‍റെ വിവിധ ഭാഗങ്ങളില്‍ ഗൃഹാങ്കണ യോഗങ്ങള്‍ ആരംഭിച്ചു. എടോളിമ്മല്‍, കണ്ണങ്കര, ചോയ്മടത്തില്‍, എന്നി നാല് ഭാഗങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന ഗൃഹാങ്കണ യോഗങ്ങളില്‍ പി.വി റഹ്മാബി, പി.അബ്ദുള്ള ദാരിമി, കെ.ടി അബ്ദുള്ള, കെ.എം. അഷ്‌റഫ്‌ തുടങ്ങിയവര്‍ സംബന്ധിക്കും. മദ്രസ കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പരിപാടികള്‍ അരങ്ങേറും.

News : Raheem


കക്കാട്‌ പാലം: ഗ്രാമം പ്രതീക്ഷയില്‍(7/12/2011)




ചേന്ദമംഗലൂര്‍: കാരശ്ശേരി പഞ്ചായത്തിലെ കക്കാടിനെയും മുക്കം പഞ്ചായത്തിലെ ചേന്നമംഗലൂരിനെയും ബന്ധിപ്പിക്കുന്ന കക്കാട് കോണ്‍ക്രീറ്റ് പാലത്തിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതോടെ ഗ്രാമത്തിന് ഇനി പ്രതീക്ഷയുടെ കാത്തിരിപ്പ്‌. സി.മോയിന്‍കുട്ടി എം.എല്‍.എ യാണ്ഫണ്ടിന്അനുമതി ലഭിച്ചതായി അറിയിച്ചത്. 2005 ല്‍ 2 കോടി 10 ലക്ഷത്തിന്‍റെ എസ്റ്റിമേറ്റ്‌ തയ്യാറാക്കി സര്‍ക്കാറിനു സമര്‍പ്പിച്ചിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ 9 കോടി 40 ലക്ഷത്തിന്‍റെ എസ്റ്റിമേറ്റ്‌ അംഗീകരിച്ചതായാണറിയുന്നത്. 110 മീറ്റര്‍ നീളവും, 6 മീറ്റര്‍ വീതിയും, 4 സ്പാനുമാണ് പാലത്തിനുണ്ടാവുക. കക്കാട്‌ ഭാഗത്തേക്ക്‌ 100 മീറ്ററും ചേന്നമംഗലൂര്‍ ഭാഗത്തേക്ക് 150 മീറ്റര്‍ നീളവും 8 മീറ്റര്‍ വീതിയുമാണ്. ഇരുകരകളിലുമുള്ള സ്ഥലം അപ്രോച്ച് റോഡിനായി ഇരുപഞ്ചായത്തുകളും ഏറ്റെടുത്ത് പി.ഡബ്ലിയു. ഡിക്ക് കൈമാറണം. എന്നാല്‍ മാത്രമേ ഉദ്ദിഷ്ട പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുകയുള്ളൂ.
പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പൊള്‍ 50 ലക്ഷം രൂപ വകയിരുത്തിയിട്ടുള്ളത്. റോഡ്‌ സഫലമായാല്‍ കാരശ്ശേരി പഞ്ചായത്തിലെ കക്കാട്‌, കാരശ്ശേരി, വലിയപറമ്പ്‌, കറുത്തപറമ്പ്‌ പ്രദേശവാസികള്‍ക്ക്‌ എളുപ്പത്തില്‍ കോഴിക്കോട്, കുന്ദമംഗലം, ചാത്തമംഗലം , കളന്‍ത്തോട്, മണാശ്ശേരി, ചേന്നമംഗലൂര്‍, നായര്‍കുഴി എന്നിവിടങ്ങളില്‍ എത്താന്‍ സാധിക്കും. കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട്‌ ഷൈനാസ് ചാലൂളി, വൈ: പ്രസിഡണ്ട്‌ എം.ടി അഷ്‌റഫ്‌, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എടത്തില്‍ ആമിന, ആലി ചേന്നമംഗലൂര്‍, കെ.പി അഹമ്മദ്കുട്ടി, സലിം പുതിയേടത്ത്‌, ബര്‍ക്കത്തുള്ളഖാന്‍ എന്നിവരാണ് എം.എല്‍.എ മോയിന്‍കുട്ടിയോടൊപ്പം തിരുവനന്തപുരത്ത് ബന്ധപ്പെട്ട മന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിച്ചത്‌.

News : Raheem

 
 
2011 cmr on web Chennamangallur News chennamangaloor GMUP school