അമ്പട പെരുപാമ്പേ..........!!!!!!(10.12.2011)
നോര്‍ത്ത് ചേന്നമംഗലൂര്‍: കഴിഞ്ഞ വ്യാഴാഴ്ച (15.12.2011) രാത്രി 9.00 മണിക്ക് നോര്‍ത്ത് ചേന്നമംഗലൂര്‍ യൂനാനി പരിസരത്തു വെച്ച് നാട്ടുകാര്‍ പെരുമ്പാമ്പിനെ പിടികൂടി. ഏറെ നാളായി കച്ചേരി ഭാഗത്ത് വെച്ച് പലരും പെരുമ്പാമ്പിനെ കണ്ടിരുന്നതായി സംസാരമുണ്ടായിരുന്നു. പെരുമ്പാമ്പ് പിടിയിലായ വിവരം വനം വകുപ്പിനെ അറിയിച്ചു, പിടിയിലായ പാമ്പിനെ ഭദ്രമായി ചാക്കില്‍ കെട്ടി അടച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്നു, പക്ഷെ നേരം വെളുത്തപ്പോള്‍ പാമ്പിനെ കാണ്മാനില്ല......!!!!!!.
News : Raheem
മഹല്ല് കായികമേള(11.12.2011)
വെസ്റ്റ് ചേന്ദമംഗലൂര്‍: അന്‍സാര്‍ മഹല്ല് സംഗമത്തിന്‍റെ ഭാഗമായി നടന്ന മഹല്ല് കായികമേള ഗ്രാമത്തിന്‍റെ ഉത്സവമായി. മഹല്ല് സംഘടിപ്പിച്ച കായികമേളയില്‍ സാമുദായിക ഐക്യം വിളിച്ചോതി. 70 പിന്നിട്ടവര്‍ വരെ പങ്കെടുത്ത വാശിയേറിയ വടംവലി മത്സരത്തില്‍ യുവതയുടെ കരുത്തായ ഫൈറ്റെഴ്സ് പൊറ്റശ്ശേരി ഒന്നാം സ്ഥാനം നേടി. ക്രോസ് കണ്‍ട്രി മത്സരം, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമുള്ള വിവിധ\ മത്സരങ്ങള്‍ എന്നിവയും അരെങ്ങെറി. ക്രോസ് കണ്‍ട്രി മത്സരം ടി.ബാവ അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസി: ടി.കെ പോക്കുട്ടി, എ.മുഹമ്മദ് എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.എം.ടി അബ്ദുസ്സമദ് മൌലവി, സി.ടി കുട്ടിഹസന്‍, അക്കരടത്തില്‍ മുഹമ്മദ് കുട്ടി, എന്‍. അബ്ദുറഹ്മാന്‍, എ. അബ്ദുല്‍ ഗഫൂര്‍, ബാവ ഹബീബുറഹ്മാന്‍, എ.മൊയ്തു, എം.ടി മുനീബ്, ഷബീര്‍, റാസിക്ക്, അമ്പലത്തിങ്ങല്‍ മുജീബ്, മുഹമ്മദ്, ടി.മുസ്തഫ, പി.ടി മുജീബുറഹ്മാന്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. നേരത്തെ മഹല്ലിന്‍റെ വിവിധ ഭാഗങ്ങളില്‍ ഗൃഹാങ്കണ യോഗങ്ങള്‍ നടന്നിരുന്നു. ഈ മാസം 18 സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടക്കും. ഡിസംബര്‍ 31 നാണ് മഹല്ല് സംഗമം.
News : Raheem
കമ്പവലി മത്സരം നടത്തി(13.12.2011)
പുല്‍പറമ്പ്: പുല്‍പറമ്പ് ദര്‍സി മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ മൈദാനത്തില്‍ 21 ടീമുകള്‍ പങ്കെടുത്ത ആവേശകരമായ കമ്പവലി മത്സരം നടന്നു. ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡിന് പുറമെ ആടും, 10 കാടകളും , വാഴക്കുലയും സമ്മാനമായി ലഭിച്ചു. ബ്ലാക്ക് പുല്‍പറമ്പ് സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ Anark Builders നല്‍കിയ 5001 രൂപയും ആടുമാണ് ഒന്നാം സ്ഥാനക്കാരായ ഉദയ കക്കാടിന് നല്‍കിയത്. Tent Builders നല്‍കിയ 3001 രൂപയും 10 കാടകളും ആണ് രണ്ടാം സ്ഥാനക്കാരായ പൊന്‍പുലരി മലപ്പുറം നേടിയത്. മുന്നാം സ്ഥാനക്കാര്‍ക്ക് 2001 രൂപയും വാഴക്കുലയും ലഭിച്ചു. വിജയികള്‍ക്ക് മാവൂര്‍ എ.എസ്.ഐ രാമചന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
News : Raheem
വിജയിയെ ആദരിച്ചു(09.12.2011)
ചേന്ദമംഗലൂര്‍: കൊമേഴ്സില്‍ UGC യുടെ " Junior Research Felloship" (JRF) നേടിയ ജസീല്‍ വാഹിദിനെ സോളിഡാരിറ്റി ചേന്ദമംഗലൂര്‍ ഘടകം ആദരിച്ചു.
News : Raheem
|