|
മരണം : കണ്ണന്‍കുട്ടി(26.12.2011)
ചേന്ദമംഗലൂര്‍: ചേന്നമംഗലൂരിന്‍റെ മത,സാംസ്കാരിക, സാമൂഹിക, രാഷ്ട്രിയ മേഖലയിലെ നിറ സാന്നിദ്ധ്യമായിരുന്ന ആയോത്തുപറമ്പില്‍ കണ്ണന്‍കുട്ടി(69) നിര്യാതനായി. കുന്ദമംഗലം അസി. പബ്ളിക് പ്രോസിക്യൂട്ടര്‍ ഓഫിസ് ജീവനക്കാരനായിരുന്നു. കേരള ദലിത് ലീഗ് ജില്ലാ കമ്മിറ്റി അംഗം, കേരള സ്റ്റേറ്റ് സര്‍വീസ് യൂനിയന്‍ മുക്കം യൂനിറ്റ് ജോ. സെക്രട്ടറി, ചേന്ദമംഗലൂര്‍ വാഴമന സുബ്രഹ്മണ്യക്ഷേത്രം കമ്മിറ്റി പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: മാലതി, മക്കള്‍: കൃഷ്ണന്‍കുട്ടി, ബിച്ചു, അനില്‍കുമാര്‍ സിന്ധുജ, മരുമക്കള്‍: പ്രേമലത, അജിനി, ശാന്തി, വേലായുധന്‍ മഞ്ചേരി (ഐ.എസ്.ആര്‍.ഒ ബാംഗ്ളൂര്‍). സംസ്ക്കാരം ചൊവ്വാഴ്‌ച 12.30 ന് വീട്ടുവളപ്പില്‍ നടന്നു
News : Sameer KP
മഹല്ല് സംഗമവും മദ്രസാ കെട്ടിട ഉദ്ഘാടനവും(28.12.2011)
വെസ്റ്റ് ചേന്നമംഗലൂര്‍; കഴിഞ്ഞ മൂന്നു പതിറ്റാണ്ട് കാലമായി വെസ്റ്റ് ചേന്നമംഗലൂരിലെ മത-സാമൂഹിക സാംസ്കാരിക മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മസ്ജിദുല്‍ അന്‍സാര്‍ ഈ വരുന്ന ഡിസംബര്‍ 31ന് മഹല്ല് സംഗമവും പുതിയ മദ്രസാ കെട്ടിടത്തിന്റെ ഉല്‍ഘാടനവും നടത്തും. ഒരു ദിവസം നീണ്ടു നില്‍കുന്ന മഹല്ല് സംഗമത്തിന്റെ ഉദ്ഘാടനം ഒതയമംഗലം മഹല്ല് ഖാസി ഓ.പി അബ്ദുസ്സലാം മൌലവി നിര്‍വഹിക്കും. മദ്രസാ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു.എം.പി . എം.ഐ.ഷാനവാസ് നടത്തും. ചടങ്ങില്‍ മാതൃകാ മഹല്ല് എന്നാ വിഷയത്തില്‍ തിരുവനന്തപുരം പാളയം പള്ളി ഇമാം മൌലവി ജമാലുദ്ധീന്‍ മങ്കട മുഖ്യ പ്രഭാഷണം നടത്തും. പാരന്റിംഗ് ക്ലാസ്സ് അബ്ബാസലി പത്തപ്പിരിയം എടുക്കും. ഏഴു മണിക്ക് ശേഷം നടക്കുന്ന പൊതു സമ്മേളനം ബഹു.എം.എല്‍.എ. സി. മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ബഹു.എം.എല്‍.എ. അഡ്വ.പി.ടി.എ.റഹീം ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും.
ജമാഅത്തെ ഇസ്ലാമി കേരള ജനറല്‍ സെക്രട്ടറി പി.മുജീബ് റഹ്മാന്‍ പ്രഭാഷണം നിര്‍വഹിക്കും. ചടങ്ങില്‍ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.അബ്ദുള്ള മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. മഹല്ല് സംഗമത്തില്‍ മുക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.സുരേന്ദ്ര നാഥ് , വാര്‍ഡ് മെമ്പര്‍മാരായ എന്‍.പി.ശംസുദ്ധീന്‍,പി.ലീല, ഫാത്തിമ കൊടപ്പന, വാദിറഹ്മ ഇംഗ്ലീഷ് സ്കൂള്‍ മാനേജര്‍ പി.കെ.അബ്ദുറസാക്ക്,ഇ.എന്‍.അബ്ദുള്ള മൌലവി ,വെസ്റ്റ് ചേന്നമംഗലൂര്‍ ജമാഅത്തെ ഇസ്ലാമി നാസിം പി.അബ്ദുള്ള ദാരിമി, വിനയപുരം മസ്ജിദുല്‍ ഫത്തഹ് സെക്രട്ടറി കെ,ബഷീര്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കു. വിജയികള്‍ക്കുള്ള സമ്മാന ദാനവും വിദ്യാര്‍ഥികളുടെ കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.കലാപരിപാടികളുടെ റിഹേഴ്സല്‍ നടന്നുകൊണ്ടിരിക്കുന്നു.
News : Junaise & Raheem
ചലച്ചിത്ര നിര്‍മാണ ക്യാമ്പ്(26.12.2011)
ചേന്നമംഗലൂര്‍:; ഇസ്ലാഹിയ മീഡിയ അക്കാദമി സ്കൂള്‍ ഹൈസ്കൂള്‍ മുതല്‍ ഡിഗ്രി തലം വരെയുള്ള വിധ്യാര്തികള്‍ക്കായി ഏകദിന ചലച്ചിത്ര നിര്‍മാണ ക്യാമ്പ് സംഘടിപ്പിച്ചു. കഥ, തിരക്കഥ, സംവിധാനം , അഭിനയം, ക്യാമറ, എഡിറ്റിംഗ് എന്നീ വിഷയങ്ങളില്‍ സിനിമ അണിയറ പ്രവര്‍ത്തകര്‍ വിധ്യര്തികള്‍ക്ക് പരിശീലനം നല്‍കി. ടെലിഫിലിം സംവിധായകന്‍ സുരേഷ് അചൂസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സിദ്ധിക്ക് ചെന്നമങ്ങല്ലുര്‍, ഹസനുല്‍ ബന്ന തുടങ്ങിയവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.
ഇസ്ലാഹിയ അഡ്മിനിസ്ട്രെറ്റര്‍ കെ.സ്വലിഹ് അധ്യക്ഷത വഹിച്ചു. മീഡിയ അക്കാദമി സെന്റര്‍ ഹെഡ് അസ്‌ലം സ്വാഗതവും ഇഹ്സാന പരാരി നന്ദിയും പറഞ്ഞു. പ്രശസ്ത സിനിമാ നടന്‍ ജയരാജന്‍ ക്യാമ്പിനു നേതൃത്വം നല്‍കി. ഷംസീര്‍ പുന്നശേരി , ഹസീബ് കോഴിക്കോട്, തുടങ്ങിയവരും ക്യാമ്പിലെ വ്യത്യസ്ത സെക്ഷനുകള്‍ കൈകാര്യം ചെയ്തു. 50ഓളം വിധ്യാര്തികള്‍ പങ്കെടുത്ത ക്യാമ്പില്‍ നിന്ന് ഒരു ഷോര്‍ട്ട് ഫിലിം നിര്‍മാണത്തോടെ 6 മണിക്ക് ക്യാമ്പ് അവസാനിച്ചു.
News : Junaise & Raheem
ആരോഗ്യ ക്ലാസ്സ്(26.12.2011)
ചേന്ദമംഗലൂര്‍: MAS ന്‍റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കായി ആരോഗ്യ ക്ലാസ്സ് സംഘടിപ്പിച്ചു.ശാന്തി ഹോസ്പ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഇ.വി മുഹമ്മദ് ക്ലാസ്സെടുത്തു. പരിപാടിയില്‍ കെ.ടി ഷബീബ അധ്യക്ഷത വഹിച്ചു, നൂര്‍ജഹാന്‍ നന്ദിയും പറഞ്ഞു. പ്രസിഡണ്ട് ആയിഷ മടത്തില്‍], സെക്രട്ടറി ഹമീദ മജീദ്, ഫാത്തിമ കൊടപ്പന, നൂര്‍ജഹാന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. MAS ന്‍റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29 ന് സ്വയം തൊഴില്‍ പരിശീലന പരിപാടി ചേന്നമംഗലൂരില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
News : Sameer KP
|
|