സന്ദര്‍ശനം നടത്തി(26.12.2011)
ചേന്ദമംഗലൂര്‍:; ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി ചേന്നമംഗലൂര്‍ ഇസ്‌ലാഹിയ കോളേജ് സന്ദര്‍ശിച്ചു. കോളേജില്‍ നടന്ന ജമാല്‍ മലപ്പുറം സ്മാരക എന്‍ഡോവ്മെന്‍റ് വിതരണ ഉദ്ഘാടനം അദേഹം നിര്‍വഹിച്ചു. ഖുര്‍ആന്‍ വിഞ്ജാനീയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ജമാല്‍ മലപ്പുറത്തിന്‍റെ പേരില്‍ അദേഹത്തിന്‍റെ ശിഷ്യന്മാര്‍ ഏര്‍പ്പെടുത്തിയതാണ് ജമാല്‍ മലപ്പുറം എന്‍ഡോവ്മെന്‍റ് അവാര്‍ഡ്.., .ഖുര്‍ആനെ അഗാധമായി സ്നേഹിക്കുകയും ഖുര്‍ആനെതിരായ സഖലിതങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്ത അതുല്ല്യ പ്രതിഭയായിരുന്നു ജമാല്‍ മലപ്പുറം എന്നും യുവതലമുറ ഈ ദൌത്യം ഏറ്റെടുക്കണമെന്നും അദേഹം പറഞ്ഞു.
ഖുര്‍ആന്‍ വിഞ്ജാനീയങ്ങള്‍ കേന്ദ്രീകരിച്ച് സ്ഥാപനത്തില്‍ നടത്തിയ മത്സരത്തില്‍ വിജയികളായ പി.പി ജുമാന, അസ്ലഹ്,എന്‍.പി ജുമാന, സി.കെ ആയിഷ, എന്നീ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ അമീര്‍ ചടങ്ങില്‍ വിതരണം ചെയ്തു. മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹിമാന്‍ മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങില്‍ ഐ.പി.എച്ച് ജനറല്‍ എഡിറ്റര്‍ വി.കെ കബീര്‍, ഡോ. പി. മുഹമ്മദ് ഇസ്ഹാഖ്, പി.ടി കുഞ്ഞാലി മാസ്റ്റര്‍, പി.കെ അബ്ദുറസാഖ് എന്നിവര്‍ ജമാല്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി.ടി അബ്ദുറഹിമാന്‍ രചിച്ച ജമാല്‍ അനുസ്മരണ കവിത യുസ്ര്‍ പയ്യനാട് ആലപിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പെരുമയില്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം.റഹ്മത്തുള്ള സ്വാഗതവും, ഇ.എന്‍ അബ്ദുറസാഖ് നന്ദിയും പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് 2010-11 അധ്യയന വര്‍ഷത്തില്‍ എം.എ അറബിക്കില്‍ ഒന്നാം റാങ്ക് നേടിയ ഇസ്‌ലാഹിയ കോളേജ് അദ്ധ്യാപകന്‍ പി.ടി. അബ്ദുല്‍ ഗഫൂറിനെ ചടങ്ങില്‍ ആദരിച്ചു.
News : Junaise & Raheem
ബോര്‍ഡുകള്‍ നശിപ്പിക്കുന്നു(26.12.2011)
ചേന്ദമംഗലൂര്‍: ചേന്നമംഗലൂര്‍, പുല്‍പ്പറമ്പ് ഭാഗങ്ങളില്‍ വ്യാപകമായി ബോര്‍ഡുകള്‍ നശിപ്പിക്കുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് വെസ്റ്റ് ചേന്നമംഗലൂരിലെ കൂട്ടായ്മ എന്ന സംഘടനയുടെ ബോര്‍ഡുകള്‍ സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചിരുന്നു.അതിനു ശേഷം സി.പി.എം ന്‍റെ ബോര്‍ഡ് ചിലര്‍ നശിപ്പിച്ചു.തുടര്‍ന്ന് പുല്‍പ്പറമ്പില്‍ സ്ഥാപിച്ച ഇസ്‌ലാഹിയ കോളേജിന്‍റെ സെമിനാര്‍ ബോര്‍ഡ് ചിലര്‍ നശിപ്പിച്ചിരുന്നു. അത് പോലെ തന്നെ ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്‍റെ ദൂഷ്യ ഫലങ്ങളെക്കുറിച്ചുണര്‍ത്തുന്ന എസ്.ഐ.ഒ സ്ഥാപിച്ച സന്ദേശ ബോര്‍ഡ് ഏതാനും ചിലര്‍ ഇരുട്ടിന്‍റെ മറവില്‍ നശിപ്പിച്ചു.
bpm എന്ന സ്ഥാപനം സ്ഥാപിച്ച ഇസ്‌ലാഹിയ കോളേജ് സെമിനാറിന്‍റെ പരസ്യ ബാനര്‍ പൊതുജനങ്ങള്‍ കാണും മുന്‍പ് തന്നെ എടുത്തു മാറ്റി. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ബ്ലാക്ക് പുല്‍പ്പറമ്പിന്‍റെ ബോര്‍ഡ് നശിപ്പിക്കപ്പെട്ടതായി കണ്ടു. ഏറ്റവും അവസാനം ജനകീയ ഫുട്ബോള്‍ മേളയുടെ യോഗത്തെ സംബന്ധിച്ച ബോര്‍ഡ് ചേന്നമംഗലൂരിലും, പുല്‍പ്പറമ്പിലും നശിപ്പിക്കപ്പെട്ടു. എന്തിന്‍റെ പേരിലായാലും ഇരുട്ടിന്‍റെ മറവില്‍ ചിലര്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആശാവഹമല്ല. നന്മയുടെ ഇത്തിരി വെട്ടങ്ങള്‍ ഉണര്‍ത്തുന്ന ബോര്‍ഡുകള്‍ നശിപ്പിക്കാനാണ് ഇത്തരക്കാര്‍ അമിതാവേശം കാണിക്കുന്നത് എന്നത് തീര്‍ത്തും ലജ്ജാകരമാണ്.
News : Junaise & Raheem
NSS ക്യാമ്പിന് തുടക്കമായി(26.12.2011)
ചേന്നമംഗലൂര്‍:; നാഷണല്‍ സര്‍വീസ് സ്കീം REC GHSS യൂണിറ്റിന്റെ ഈ വര്‍ഷത്തെ സപ്ത ദിന ക്യാമ്പ് 2011 ഡിസംബര്‍ 26 മുതല്‍ 2012 ജനുവരി 1 വരെ ചേന്നമംഗലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടക്കുന്നു. പ്രകൃതി വിഭവങ്ങളുടെയും ചരിത്ര സ്മാരകങ്ങളുടേയും സംരക്ഷണം എന്നതാണ് ഈ ക്യാമ്പ് മുന്നോട്ട് വെക്കുന്ന പ്രധാന സന്ദേശം. വിവിധ ബോധവല്‍കര ക്ലാസ്സുകള്‍ , പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, റോഡ് നവീകരണം, ഗ്രഹ സന്ദര്‍ശന പരിപാടികള്‍ , സാംസ്കാരിക പരിപാടികള്‍ എന്നിവയെല്ലാം ക്യാമ്പിന്റെ ഭാഗമായി നടക്കുന്നതാണ്.
സപ്ത ദിന ക്യാമ്പ് മുക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.സുരേന്ദ്ര നാഥ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സി.എം ബാലന്‍ കച്ചേരി അധ്യക്ഷത വഹിച്ചു. എം.കെ.മീന , ഫാത്തിമ കൊടപ്പന, ലീല , ഓ.ശരീഫുദ്ധീന്‍, പി.പ്രേമന്‍, എം.എ.അബ്ദുല്‍ ഹക്കീം,ഡിവൈന്‍ ജോസഫ്, ബന്ന ചേന്നമംഗലൂര്‍, റഷീദ് പാലാട്ട് എന്നിവര്‍ സംസാരിച്ചു.
News : Junaise & Raheem
സൗജന്യ എംബ്രോയിഡറി കോഴ്സ്(26.12.2011)
വെസ്റ്റ് ചേന്നമംഗലൂര്‍: ; വെസ്റ്റ് ചേന്നമംഗലൂര്‍ അന്‍സാര്‍ സെന്‍ററില്‍ വെച്ച് കേന്ദ്ര സര്‍ക്കാറിന്‍റെ CDTP (Community Development Through Poly) പദ്ധതിപ്രകാരം കോഴിക്കോട് വനിത Gvt: poly technique ന്‍റെ കീഴില്‍ വനിതകള്‍ക്കായി നടത്തപ്പെടുന്ന 3 മാസ സൗജന്യ എംബ്രോയിഡറി കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാഫോറത്തിന് ബന്ധപ്പെടുക Mob: 9946955965. അപേക്ഷകള്‍ ഈ മാസം 28 നു മുന്‍പ് ഏല്‍പ്പിക്കേണ്ടതാണ്.
News : Junaise & Raheem
|