|
ഫുട്ബാള്‍ മേളയുടെ ഫൈനല്‍ (21/1/2011)
ദേശിയ യുവജനവാരത്തോടനുബന്ധിച്ച് നെഹ്‌റു യുവകെന്ദ്രയുറെ ആഭിമുഖ്യത്തില്‍ ബ്രൈറ്റ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് നടത്തുന്ന പ്രാദേശിക ഫുട്ബാള്‍ മേളയുടെ ഫൈനല്‍ ശനിയാഴ്ച്ച വൈകിട്ട 5 മണിക്ക് ദരസ്സി മൈതാനിയില്‍ നടക്കും. ഫൈനലില്‍ കെ എം ബ്രതെയ്സ് , ബ്ലാക്ക് പുല്പ്പരംബിനെ നേരിടും
വാഴക്കന്ന് വിതരണം ചെയ്തു(19/1/2011)
നാളികേര വികസന പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് വാഴക്കന്ന് വിതരണം ചെയ്തു.കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പതിനൊന്ന് പന്ത്രണ്ട് വാര്‍ഡുകളിലെ അഞ്ഞൂറോളം കര്‍ഷകര്‍ക്കായി പതിനായിരം വാഴക്കന്നുകളാണ് വിതരണം ചെയ്തത്.പതിനൊന്നാം വാര്‍ഡ് മെംബര്‍ ഫാത്തിമ കൊടപന വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ എന്‍.പി ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മുക്കം കൃഷി ഓഫീസര്‍ മീന ആശംസകള്‍ അര്‍പ്പിച്ചു. മജീദ് കിളിക്കോട്, ഷഫീഖ് മാടായി എന്നിവര്‍ നേതൃത്വം നല്‍കി. കിട്ടാത്തവര്‍ക്കായി അയ്യായിരം കന്നുകള്‍ കൂടി എത്താനുണ്ടെന്ന് ക്ലസ്റ്റര്‍ കണ്‍വീനര്‍ മജീദ് കിളിക്കോട് അറിയിച്ചു.
അങ്ങാടി ശുചികരിച്ചു(19/1/2011)
പ്രദേശം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി സന്നദ്ധ സംഘടനകളുടെയും ജനപ്രധിനികളുടെയും നേതൃത്വത്തില്‍ ചേന്ദമംഗല്ലൂര്‍ അങ്ങാടിയും പരിസരവും ശുചീകരിച്ചു.കഴിഞ്ഞ ദിവസം 10,11,12 വാര്‍ഡുകളിലെ ജനപ്രതിനിധികള്‍ വിളിച്ചു ചേര്‍ത്ത ആലോചനാ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ക്ലീനിംഗ് സംഘടിപ്പിച്ചത്. യുവജന ഗ്രന്ധാലയം,ടാര്‍ഗറ്റ് തുടങ്ങിയ സന്നദ്ധ സംഘടനകളും നാട്ടുകാരുമൊക്കെ ഒരുമിച്ച് ചേര്‍ന്ന് നടത്തിയ പരിപാടി കൂട്ടായ്മയുടെ മറ്റൊരുദാഹരണം കൂടിയായി.പന്ത്രണ്ടാം വാര്‍ഡ് മെംബര്‍ ഷംസുദ്ദീന്‍ നേര്‍ക്കാട്ടിപൊയില്‍,ഷഫീഖ് മാടായി, കെ.ടി നജീബ്, കെ.പി അഹമ്മദ് കുട്ടി,മുസ്തഫ മാസ്റ്റര്‍,വല്‍ത്സന്‍ ടി.പി, മമ്മദ് മാസ്റ്റര്‍,ആച്ചു,അസീസ്.ടി.എന്‍,അമീന്‍ ഷാഹിന്‍,യാസീന്‍ ടി.കെ,ശാദില്‍.ടി.കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഇസ്ലാഹിയ കോളേജ്,യു.പി സ്കൂള്‍,ഹൈസ്കൂള്‍ തുടങ്ങിയ സ്ഥാപങ്ങളിലെ വിദ്യാര്‍ഥികള്‍ വീടു വീടാന്തരം കയറി ഇറങ്ങി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു.പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന് പുല്‍പ്പറമ്പ്,വെസ്റ്റ് ചേന്ദമംഗല്ലൂര്‍, അങ്ങാടിയുമാണ് ശുചീകരിച്ചത്. ഇതോടെ ചേന്ദമംഗല്ലൂര്‍ ഗ്രാമം പ്ലാസ്റ്റിക് മാലിന്യത്തോട് ഗുഡ് ബൈ പറയാനുള്ള തയ്യാറെടുപ്പുകള്‍ ഏകദേശം പൂര്‍ത്തിയാക്കി.
ചേന്ദമംഗല്ലൂരില്‍ വീടു വെക്കാന്‍ പ്ലോട്ട് വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116 |
|
|