വേറിട്ട അനുഭവമായി വായനോത്സവം(21/1/2011)
ജിദ്ദ: വായനയിലൂടെ ലഭിക്കുന്ന അറിവിന്റെയും അകക്കാഴ്ചയുടെയും അനുഭവവും അനുഭൂതിയും സഹൃദയരുമായി വീതം വെച്ച വായനോത്സവം വേറിട്ട പരിപാടിയായി. ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ അസോസിയേഷന്‍ പൂര്‍വ വിദ്യാര്‍ഥി ജിദ്ദ ഘടകമാണ് പ്രവാസി വിദ്യാര്‍ഥികള്‍ക്കായി വായനോത്സവം സംഘടിപ്പിച്ചത്. ജിദ്ദയിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന വായനാതല്‍പരരായ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ചായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്. ജിദ്ദയിലെ അസീസിയ ദൌഹത്തുല്‍ ഉലൂം ഇന്റര്‍നാഷണല്‍ സ്കൂള്‍ അങ്കണത്തില്‍ വെച്ചായിരുന്നു പരിപാടി നടന്നത്.
വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകങ്ങളോ അല്ലെങ്കില്‍ വായിച്ചതില്‍ വെച്ച് ഏറ്റവും സ്വാധീനിച്ച പുസ്തകത്തെയോ കുറിച്ച് അഞ്ച് മിനിറ്റ് സംസാരിക്കുകയാണ് വായനോത്സവം കൊണ്ട് ഉദ്ദേശിച്ചിരുന്നത്. ഭാഷ ഇംഗ്ലീഷോ മലയാളമോ ആയിരിക്കണം. വായനയോട് വിരക്തി ജനിക്കുന്ന ഇന്നത്തെ സൈബര്‍ യുഗത്തില്‍ കുട്ടികളിലെ വായനാശീലത്തെ പ്രോത്സാഹിപ്പിക്കുക, കുട്ടികളിലെ വായനാ മണ്ഡലത്തെ സഹപാഠികള്‍ക്ക് പരിചയപ്പെടുത്തുക, തങ്ങളുടെ കുട്ടികള്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകങ്ങളും അവരുടെ വായനാലോകവും രക്ഷിതാക്കള്‍ക്ക് പരിചയപ്പെടുത്തുക തുടങ്ങിയ മഹത്തായ ലക്ഷ്യങ്ങളാണ് ഇത്തരമൊരു മത്സരം സംഘടിപ്പിച്ചതിന് പിന്നിലുണ്ടായിരുത്. ഇതിന് മുമ്പ് ഇസ്ലാഹിയ അസോസിയേഷന്‍ ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സരം കുട്ടികളുടേയും രക്ഷിതാക്കളുടേയും പങ്കാളിത്തം കൊണ്ട് വന്‍ വിജയമായിരുന്നു.
സീനിയര്‍ വിഭാഗത്തില്‍ ഫാദില്‍ ബഷീറും , ജൂനിയര്‍ വിഭാഗത്തില്‍ ഖദീജ ഹഖീമും ഒന്നാം സമ്മാനം നേടി. റബീഹ അബ്ദുറഹീം, അബ്രാര്‍ അബ്ദുള്ള എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി, ജൂനിയര്‍ വിഭാഗത്തില്‍ ഇല്‍ഹാം ജാഫര്‍, അമല്‍ ഫാത്തിമ്മ എന്നിവരും.
ദൈവം നമ്മുടെ ഹൃദയത്തിലുന്‌ടെങ്കിലും ദൈവത്തിന്റെ ഹൃദയത്തില്‍ നമുക്ക് സ്ഥാനമുണ്ടാവനമെങ്കില്‍ വായിക്കനമെന്നാണ് വേദഗ്രന്ഥം ആഹ്വാനം ചെയ്യുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തികൊണ്ട് പ്രൊഫ. ഇസ്മായില്‍ മരുതേരി (കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിടി) കുട്ടികളെ ഉപദേശിച്ചു. പുല്ലു തിന്ന പശു പാല്‍ ചുരത്തും പോലെ വായിച്ച പുസ്തകം മറ്റുള്ളവരെ അനുഭവിപ്പിക്കുന്ന 'വായനോല്‌സവം' മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.
നല്ല പുസ്തകങ്ങള്‍ അത് വായിക്കുന്നവരെ ഉള്‍കൃഷ്ടരാക്കുമെന്നു പ്രൊഫ്. റെയ് നാലോഡ് പറഞ്ഞു. എം വി സലീം, പി. കെ. അബ്ദുല്‍ ഗഫൂര്‍, ഹസ്സന്‍ ചെറൂപ്പ, സിറാജ് കൊല്ലം എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റ് ഇബ്രാഹിം ശംനാട് അധ്യക്ഷത വഹിച്ചു. കണ്‌വീനര്‍ ഇസ്മായില്‍ പുല്ലംകോട് സ്വാഗതവും പി എം സാജിദുറഹ്മാന്‍ ചേന്ദമംഗല്ലൂര്‍ നന്ദിയും പറഞ്ഞു. വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫികെറ്റുകളും വിതരണം ചെയ്തു. അലുംനി സെക്രട്ടറി ഷമീം ചേന്ദമംഗല്ലൂര്‍, സൈദലവി എടയൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്തം നല്‍കി.
ചേന്ദമംഗല്ലൂരില്‍ വീടു വെക്കാന്‍ പ്ലോട്ട് വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116 |
|