അംഗനവാടിയിലെ റിപ്പബ്ലിക്ക് ദിനാഘോഷം (27/1/2011)
റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ചേന്ദമംഗല്ലൂര്‍ അംഗനവാടിയിലെ കുട്ടികള്‍ക്കായി വിപുലമായ രീതിയില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. രാവിലെ 9:30ന് അംഗനവാടി ടീച്ചര്‍ പതാക ഉയര്‍ത്തിയതിനു ശേഷം തൂവെള്ള വസ്ത്രത്തോടെ കുട്ടികളുടെ ഘോഷയാത്ര ഉണ്ടായിരുന്നു. യാത്ര അംഗനവാടിയില്‍ നിന്നാരംഭിച്ച് അങ്ങാടി ചുറ്റിയ ശേഷം യു പി സ്കൂളില്‍ പ്രവേശിക്കുകയും, സ്കൂളില്‍ നിന്ന് മധുരപലഹാരങ്ങള്‍ സ്വീകരിച്ച് ശേഷം അംഗനവാടിയില്‍ തന്നെ അവസാനിക്കുകയും ചെയ്തു. ഉച്ചക്ക് സമൃദ്ധമായ ബിരിയാണിയോട് കൂടി ആഘോഷങ്ങള്‍ സമാപിച്ചു. അംഗനവാടി വര്‍ക്കര്‍ ഷിനി, ഹെല്‍പ്പര്‍ ഖദീജ, ഷബ്‌ന ഷക്കീല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
News & Photo : Abul Hassan
ചേന്ദമംഗല്ലൂരില്‍ വീടു വെക്കാന്‍ പ്ലോട്ട് വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116 |
|