|
ചേന്ദമംഗല്ലൂരിലേത് ജനകീയ പ്രഖ്യാപനം(23/1/2011)
'മാലിന്യമുക്ത ഗ്രാമം മാളോരെ നമ്മുടെ സ്വപ്നം' എന്ന മുദ്രാവക്യമുയര്‍ത്തി നാട്ടുകാര്‍ പ്രായഭേദമില്ലാതെ പ്ലസ്റ്റിക് മാലിന്യ മുക്ത ചേന്ദമംഗല്ലൂര്‍ പ്രഖ്യാപനറാലിയില്‍ അണിനിരന്നപ്പോള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നു വരുന്ന മാലിന്യ വിരുദ്ധ പരിപാടികള്‍ക്ക് സുന്ദര പരിസമാപ്തിയായി. ജനപ്രതിനിധികള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം യു.പി സ്കൂളിലെ ജെ.ആര്‍.സി, സ്‌കൗട്ട്, ഹൈസ്കൂളിലെ എന്‍.സി.സി വിദ്യാര്‍ഥികളും ജാഥയില്‍ അണിനിരന്നു. കെ.ടി അബ്ദുല്‍ കരിം,ബാലകൃഷ്‌ണന്‍, എ.പി നസീം,ഹബീബുറഹ്മാന്‍ തുടങ്ങിയവര്‍ നെതൃത്വം നല്‍കി.
പതിനൊന്നാം വാര്‍ഡ് മെമ്പര്‍ ഫാത്തിമ കൊടപ്പനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മുക്കം പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് എ.കല്യാണിക്കുട്ടി ചേന്ദമംഗല്ലൂര്‍ ഗ്രാമം പ്ലാസ്റ്റിക് മാലിന്യ വിമുക്തമായതായി പ്രഖ്യാപിച്ചു.ചടങ്ങില്‍ പത്താം വാര്‍ഡ് മെമ്പര്‍ എം.കെ മീന, മുന്‍ മെമ്പര്‍ കെ.പി അഹമ്മദ് കുട്ടി,രാമചന്ദ്രന്‍ മണാശേരി,സലാം നടുക്കണ്ടി,കെ.സി മുഹമ്മദലി,കെ.ടി.സി നജീബ്,ഉണ്ണിമോയി തിരുവാലൂര്‍, ഇംത്യാസ്,ബര്‍ഖത്തുല്ല തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.മമ്മദ് മാഷ് സ്വാഗതവും മുസ്തഫ മാഷ് നന്ദിയും പറഞ്ഞു.
Photos: റിയാസ് ബാബു
ചേന്ദമംഗല്ലൂരില്‍ വീടു വെക്കാന്‍ പ്ലോട്ട് വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116 |
|
|