ഞാറുമേന്തി അവരിറങ്ങുന്നു,നെല്‍കൃഷി മരിക്കുന്നില്ല. (16/9/2011)
ചേന്ദമംഗലൂര്‍ : അവരിറങ്ങുകയാണ്,വര്‍ത്തമാന കാലത്തിന്റെ തിരക്കുകളെ വക വെക്കാതെ ചേന്ദമംഗലൂരിന്റെ വയലുകളില്‍ പൊന്നു വിളയിക്കാന്‍. ഞാറുമേന്തി,കച്ച കെട്ടി തന്നെയാണ് ഇറക്കം. ചെന്നമങ്ങല്ലുരിലെയും,പുല്‍പറമ്പിലെയും മുക്കാല്‍ ഭാഗം പാടത്തും ഇത്തവണയും നെല്ലുവിളയും. പൊറ്റശേരിയിലും നെല്‍കൃഷിക്കായുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. അടുത്ത ദിവസങ്ങളിലായി നടീല്‍ ആരംഭിക്കുമെന്ന് കര്‍ഷകനായ അഹമ്മദ് കുട്ടി കണ്ണങ്കര cmronweb നോട് പറഞ്ഞു. ഗ്രാമീണ നെല്പാടങ്ങള്‍ വാഴ കൃഷിക്കും കമുങ്ങിന്‍ കൃഷിക്കും വഴിമാറുമ്പോള്‍ പച്ചപ്പുല്പാടങ്ങളുടെ ഗൃഹാതുരത്വം തിരിച്ചു കൊണ്ട് വരുന്നതില്‍ നാട്ടില്‍ മുന്‍പും ശ്രമങ്ങള്‍ ഉണ്ടായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക് മുന്‍പ് ചേന്ദമംഗല്ലൂര്‍ ഹയര്‍സെകണ്ടരി സ്കൂള്‍ കുട്ടികള്‍ ആഘോഷമായി നെല്‍കൃഷി നടത്തി വിസ്മയിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ചൈതന്യ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ 10 ഏക്കറോളം വയല്‍ പാട്ടത്തിനെടുത്ത് കൃഷി നടത്തി നെല്‍കൃഷിയെ തിരിച്ചുകൊണ്ടുവരുന്നതില്‍ മാതൃക കാണിച്ചിരുന്നു.
News : Raheem & Junaise Sulaiman
|