പാലം: മാര്‍ച്ചോടു കൂടി പൂര്‍ത്തിയാകും(6/2/2011)
ഇരുവഴിഞ്ഞി പുഴക്ക് കുറുകെ ചേന്ദമംഗലൂരിനെയും കൊടിയത്തൂരിനെയും ബന്ധിപ്പിക്കുന്ന തെയ്യത്തുകടവ് പാലം പണികള്‍ മാര്‍ച്ചോടുകൂടി പൂര്‍ത്തിയാക്കുമെന്ന് കോണ്‍ട്രാക്റ്റ് എടുത്ത ഊരാലുങ്കള്‍ സൊസൈറ്റി വൃത്തങ്ങള്‍ അറിയിച്ചു.മെയ് മാസം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ വിഞ്ജാപനം ഏപ്രില്‍ ആദ്യത്തില്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.അതിനു മുന്‍പായി പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാന്‍ പറ്റുന്ന രീതിയില്‍ പണികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം കൊടുത്തിട്ടുണ്ട്.എന്നാല്‍ പാലം അടക്കം മുന്നൂറ് മീറ്റര്‍ കഴിഞ്ഞുള്ള അപ്രോച്ച് റോഡിന്റെ പ്രവര്‍ത്തി ഇതോടൊപ്പം ഉണ്ടാവാന്‍ സാധ്യത ഇല്ലെന്നാണ് അറിയുന്നത്. മൂന്ന് സ്പാനുകളിലായി നിര്‍മ്മിക്കുന്ന പാലത്തിന്റെ രണ്ടു സ്പാനുകള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.
അതിനിടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താനായി സ്ഥലം എം.എല്‍.എ ശ്രി. ജോര്‍ജ്ജ് എം.തോമസ് കഴിഞ്ഞ ദിവസം തെയ്യത്തും കടവ് സന്ദര്‍ശിച്ചു.
കടപ്പാട്:ശബീബ്. കെ
ചേന്ദമംഗല്ലൂരില്‍ വീടു വെക്കാന്‍ പ്ലോട്ട് വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116 |
|