തോണിയാത്ര ഓര്‍മയിലേക്ക്; പാലം ഇന്ന് തുറക്കും(19/3/2011)
ചേന്ദമംഗലൂരിനെയും കൊടിയത്തൂരിനെയും കോര്‍ത്തിണക്കി നിര്‍മിച്ച തെയ്യത്തുംകടവ് പാലത്തിലൂടെ ഇരുകരകളിലെയും ജനങ്ങള്‍ ഇന്ന് യാത്ര തുടങ്ങും.
രാവിലെ ഒമ്പതിന് പൊതുജനങ്ങള്‍ കൂട്ടമായി പാലത്തിലൂടെ സഞ്ചരിച്ചാണ് പാലം ഉദ്ഘാടനം ചെയ്യുന്നത്. ഏപ്രില്‍ അഞ്ചോടുകൂടി വാഹനയാത്രയും യാഥാര്‍ഥ്യമാകും.
5.60 കോടി രൂപ മൊത്തം ചെലവ് കണക്കാക്കിയുള്ള ഈ പാലത്തിന്റെ തറക്കല്ലിടല്‍ കര്‍മം 2009 മാര്‍ച്ച് 13ന് അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന പി.ജെ. ജോസഫാണ് നിര്‍വഹിച്ചിരുന്നത്.
മൂന്നു സ്‌പാനിലായി 76 മീറ്റര്‍ നീളവും ഏഴര മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്. 1982 ജൂലൈ 15ന് തെയ്യത്തുംകടവിലുണ്ടായ തോണിയപകടത്തില്‍ ബി.പി. മൊയ്തീന്‍, എ.എം. ഉസ്സന്‍കുട്ടി, അംജത്‌മോന്‍ എന്നീ മൂന്നു വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടിരുന്നു. ഇവരുടെ ഓര്‍മക്കായി പാലത്തിനോടനുബന്ധിച്ച് ഒരു സ്മൃതിപാര്‍ക്കും നിര്‍മിക്കുന്നുണ്ട്.
Sameer KP
ചേന്ദമംഗല്ലൂരില്‍ വീടു വെക്കാന്‍ പ്ലോട്ട് വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116 |
|