പാലം പണി പുരോഗമിക്കുന്നു(5/10/2011)
ചേന്ദമംഗലൂര്‍: തെയ്യത്തുംകടവ് പാലം പ്രവര്‍ത്തി അതിവേഗം പുരോഗമിക്കുന്നു.ചേന്ദമങ്ങലൂര് ഭാഗത്ത് അപകട ഭീഷണി ഉയര്‍ത്തിനിന്ന ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റിനാട്ടി, ഈ ഭാഗത്ത് മണ്ണിട്ടുയര്‍ത്തല്‍ പണി നടന്നുകൊണ്ടിരിക്കുന്നു. അപ്രോച്ച് റോഡ് ഏതാണ്ട് പാലത്തിനു സമാന്തരമായി ഉയര്‍ത്തികഴിഞ്ഞു.
പാലത്തിന്റെ പണി പൂര്‍ത്തിയാവുന്നതോടൊപ്പം നാട്ടുകാര്‍ വൈകുന്നേരങ്ങളില്‍ കൂട്ടമായി പാലം സന്ദര്‍ശിക്കുന്നത് നിത്യ കാഴ്ചയായി കഴിഞ്ഞു. സ്ത്രീകളും കുട്ടികളും കൂട്ടമായി വൈകുന്നേരങ്ങള്‍ ചിലവഴിക്കാന്‍ തെയ്യത്തും കടവില്‍ വരുന്നു. പുല്പറമ്പിലെ പ്രകൃതി ചികില്‍സാലയത്തില്‍ നിന്നുള്ള 'രോഗി' കള്‍ക്കും തെയ്യത്തും കടവിലെ കാഴ്കകള്‍ ഒഴിച്ചു കൂടാനാവാത്തതായി മാറിയിട്ടുണ്ട്. സുന്നിയ്യ കോളേജിലേക്ക് തിരിയുന്ന സ്ഥലം മുതല്‍ റോഡില്‍ മണ്ണിട്ട് തുടങ്ങി പാലത്തിന്റെ ഉയരത്തിനൊപ്പം എത്തിയപ്പോഴേക്കും ചുറ്റുമുണ്ടായിരുന്ന പല വീടുകളും താഴ്ന്നു പൊയിട്ടുണ്ട്. കെസി മുഹമ്മദലിയുടെ വീട്, മാന്‍ട്ടിക്കാക്കയുടെ വീട്, തുടങ്ങി മുന്‍പ് ഉയരങ്ങളില്‍ ഉണ്ടായിരുന്ന വീടുകള്‍ ഒക്കെയും ഇപ്പോള്‍ റോഡില്‍ നിന്നും വളരെ താഴെയാണ് ഉള്ളത്. പാലത്തിന്റെ മധ്യത്തില്‍ നിന്നും ഇരുവഴിഞ്ഞി കാണാന്‍ അതി സുന്ദരമാണെന്നതും, വൈകുന്നേരങ്ങളിലെ ഇളം കാറ്റുമാണ് കാണികളെ ഇത്രമേല്‍ ഇവിടെക്ക് ആകര്‍ഷിക്കുന്നത്. ഇനിയൊരു കൊച്ചു പീടിക കൂടി ആയാല്‍ ചേന്ദമംഗല്ലുരിലെ ഊട്ടിയായി പ്രഖ്യാപിക്കാന്‍ തെയ്യത്തും കടവ് ധാരാളം.
News & Photos : Raheem & Junaise Sulaiman
|