വാഹനങ്ങള്‍ ഭാഗികമായി ഓടിത്തുടങ്ങി(22/10/2011)  










തെയ്യത്തുംകടവ്‌ പാലം നിര്‍മാണം തുടങ്ങി കൃത്യം രണ്ട് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ പാലത്തിലൂടെ വാഹനങ്ങള്‍ ഭാഗികമായി ഓടിത്തുടങ്ങി . അപ്രോച്ച് റോഡിന്‍റെ പണികള്‍ പൂര്‍ത്തീകരിച്ച് വരുകയാണ്, ചേന്ദമംഗലൂര്‍ ഭാഗത്തെ റോഡിന്റെ വശങ്ങളിലെ പടുമരങ്ങള്‍ മുറിച്ചു മാറ്റി വീതി കൂട്ടല്‍ പ്രവര്‍ത്തി പുരോഗമിക്കുന്നു. കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റിയുടെ വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നതിനു വേണ്ടി പാലം തുറന്നതോടെയാണ് ഭാഗികമായി പാലത്തിലൂടെ ഗതാഗതം തുടങ്ങിയത്. വിവരമറിഞ്ഞെത്തിയ കൊടിയത്തൂരിലെയും ചേന്ദമംഗലൂരിലെയും നിവാസികള്‍ക്ക് പിന്നീട് വാഹനങ്ങളിലുടെ ആഹ്ലാദം പ്രകടിപ്പിച്ച് അക്കരെയിക്കരെ മുറിച്ചുകടക്കാന്‍ ഉത്സാഹമായി. 2009 ഒക്ടോബര്‍ 13 ന് അന്നത്തെ വ്യവസായ മന്ത്രി എളമരം കരീമിന്‍റെ അധ്യക്ഷതയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന പി.ജെ. ജൊസഫാണ് ഉത്സവാന്തരീക്ഷത്തില്‍ പാലത്തിന് തറക്കല്ലിട്ടത്. മുന്‍ തിരുവമ്പാടി M.L.A ജോര്‍ജ് എം തോമസിന്‍റെ ശ്രമ ഫലമായാണ് പാലം യാഥാര്‍ത്ഥ്യമായത് .
എന്നാല്‍ പാലം പണി അവസാന ഘട്ടത്തില്‍ എത്തിയിട്ടും പാലത്തിനായി സ്ഥലം വിട്ടു കൊടുത്തവര്‍ നിരാശയിലാണ് ,ഇത് വരെ ഒരു പ്രതിഫലവും ഇവര്‍ക്ക്‌ ലഭിച്ചിട്ടില്ല. ഈ ആവശ്യം ഉന്നയിച്ച് സ്ഥലത്തിന്റെ ഉടമകള്‍ നേരത്തെ സംഘടിച്ച് പണി തടസ്സപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. സി .മോയിന്‍ കുട്ടി എം എല്‍ എ യുടെ അധ്യക്ഷതയില്‍ തെയ്യത്തും കടവില്‍ വിളിച്ചു ചേര്‍ത്ത സ്ഥലം ഉടമകളുടെയും ബന്ധപ്പെട്ട വകുപ്പ്‌ ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സത്വര നടപടി ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും ഒന്നും നടപ്പായിട്ടില്ല. പാലം യാഥാര്‍ത്ഥ്യമാകാന്‍ സന്മനസ്സ് കാണിച്ചവര്‍ക്ക്എത്രയും വേഗം നഷ്ടപരിഹാരം ലഭ്യമാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലം വരുന്നതോടെ കൊടിയത്തൂര്‍ അല്‍ മദ്രസ്സത്തുല്‍ ഇസ്ലാമിയ ,തെയ്യത്തുംകടവ് ഓര്‍മകളില്‍ പോയി മറയും.









News & Photos : Raheem & Junaise

 
Chennamangallur news - 2011
2011 cmr on web News from chennamangaloor, calicut, kerala