|
ശ്രദ്ധേയമായി മഹല്ല് സംഗമം (30.12.2011)
വെസ്റ്റ് ചേന്ദമംഗലൂര്‍: വെസ്റ്റ് ചേന്ദമംഗലൂരിലെ മസ്ജിദുല്‍ അന്‍സാര്‍ മഹല്ല് സംഗമം ശ്രദ്ധേയമായി. രാഷ്ട്രീയ - മത - സാമുദായിക വിഭാഗീയതകള്‍ക്കതീതമായി പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്ന മഹല്ലുകള്‍ നാടിന്‍റെ സമഗ്ര പുരോഗതിക്കെന്നും മുതല്ക്കൂട്ടായിരിക്കുമെന്ന് പുതിയ മദ്രസാ കെട്ടിടത്തിന്റെ ഉല്‍ഘാടനം നിര്‍വഹിച്ച എം.ഐ ഷാനവാസ് എം.പി അഭിപ്രായപ്പെട്ടു. നാടിന്‍റെ വികസനത്തിന് വ്യതസ്ത ഏജന്‍സികളുടെ ഏകീകരണത്തിനുള്ള വേദിയായി മസ്ജിദുല്‍ അന്‍സാര്‍ മഹല്ല് മാറട്ടെയെന്ന് അദേഹം ആശംസിച്ചു . ഇസ്ലാഹിയ പ്രസിഡണ്ട് ഒ.അബ്ദുറഹിമാന്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മഹല്ല് സംഗമത്തിന്റെ ഉദ്ഘാടനം ഒതയമംഗലം മഹല്ല് ഖാസി ഓ.പി അബ്ദുസ്സലാം മൌലവി നിര്‍വഹിച്ചു. സ്വന്തം ഭാവനങ്ങള്‍ പോലും സുരക്ഷിതമല്ലാതായിക്കോണ്ടിരിക്കുന്ന കാലത്ത് മഹല്ലുകളുടെ ഉത്തരവാതിത്വം ഏറിവരികയാണെന്ന് " മാതൃകാ മഹല്ല്" എന്ന വിഷയം അവതരിപ്പിച്ചു സംസാരിച്ച തിരുവനന്തപുരം പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട പറഞ്ഞു.
ഇ എന്‍ അബ്ദുള്ള മൌലവി, ടി.കെ പോക്കുട്ടി , എന്‍.സുലൈമാന്‍ മാസ്റ്റര്‍', എം.ടി അബ്ദുസ്സമദ് മൌലവി, എന്നിവര്‍ സംസാരിച്ചു. രണ്ടാം സെഷനില്‍ അബ്ബാസലി പത്തപ്പിരിയം പാരന്റിംഗ് ക്ലാസ്സ് എടുത്തു. പി.കെ സുലൈഖ അദധ്യക്ഷത വഹിച്ച പരിപാടിയില്‍ പി.വി റഹ്മാബി സംസാരിച്ചു. ആമിന ടീച്ചര്‍ സ്വാഗതവും സുലൈമാന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. മഗ്രിബി'നു ശേഷം നടന്ന പൊതു സമ്മേളനത്തില്‍ ബഹു.എം.എല്‍.എ. അഡ്വ.പി.ടി.എ.റഹീം ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു സാംസ്കാരിക അധിനിവേശത്തെക്കുറിച്ച് നാം ജാഗ്രത പാലിക്കണമെന്ന് അദേഹം ഉണര്‍ത്തി. ജമാഅത്തെ ഇസ്ലാമി കേരള ജനറല്‍ സെക്രട്ടറി പി.മുജീബ് റഹ്മാന്‍ പ്രഭാഷണം നിര്‍വഹിച്ചു. അറബ് വസന്തം പൂത്തുലഞ്ഞു നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ നമുക്ക് മുന്നിലെ സാധ്യതകളെ ഉപയോഗപെടുത്താന്‍ നാം ശ്രമിക്കണമെന്ന് അദേഹം പറഞ്ഞു,
മഹല്ലുകള്‍ അനുഷ്ഠാനങ്ങളില്‍ മാത്രം കേന്ദ്രീകൃമാകരുതെന്നും മനുഷ്യന്‍റെ ജീവിത പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെടാന്‍ മഹല്ലുകള്‍ക്ക് സാധിക്കണമെന്നും അദേഹം പറഞ്ഞു. ചടങ്ങില്‍ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ് ടി.അബ്ദുള്ള മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മഹല്ല് സംഗമത്തില്‍ മുക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.സുരേന്ദ്ര നാഥ് , വാര്‍ഡ് മെമ്പര്‍മാരായ എന്‍.പി.ശംസുദ്ധീന്‍,പി.ലീല, ഫാത്തിമ കൊടപ്പന, വാദിറഹ്മ ഇംഗ്ലീഷ് സ്കൂള്‍ മാനേജര്‍ പി.കെ.അബ്ദുറസാക്ക്,ഇ.എന്‍.അബ്ദുള്ള മൌലവി ,വെസ്റ്റ് ചേന്നമംഗലൂര്‍ ജമാഅത്തെ ഇസ്ലാമി നാസിം പി.അബ്ദുള്ള ദാരിമി, വിനയപുരം മസ്ജിദുല്‍ ഫത്തഹ് സെക്രട്ടറി കെ,ബഷീര്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. 10 മണിയോടെ ഒപ്പന, സംഗീത ശില്‍പ്പം, നാടകം, കവാലി തുടങ്ങി വിദ്യാര്‍ത്ഥികളുടെയും, നാട്ടുകാരുടെയും വിവിധ കലാ പരിപാടികള്‍ അരങ്ങേറി. നേരത്തെ ഒരു മാസം നീണ്ടു നിന്ന വ്യത്യസ്ത പരിപാടികളുടെ സമാപനമായിട്ടാണ് മഹല്ല് സംഗമം നടന്നത്.
സംഗമം ജനങ്ങളുടെ പങ്കാളിത്തംകൊണ്ടും, വ്യത്യസ്ത മായ പരിപാടികള്‍കൊണ്ടും ശ്രദ്ധേയമായി.
ഗൃഹാങ്കണ യോഗങ്ങള്‍
മഹല്ലിന്‍റെ വിവിധ ഭാഗങ്ങളില്‍ ഗൃഹാങ്കണ യോഗങ്ങള്‍ നടന്നു. എടോളിമ്മല്‍, കണ്ണങ്കര, ചോയ്മടത്തില്‍, എന്നി ഭാഗങ്ങളിലായി നടന്ന ഗൃഹാങ്കണ യോഗങ്ങളില്‍ പി.വി റഹ്മാബി, പി.അബ്ദുള്ള ദാരിമി, കെ.ടി അബ്ദുള്ള, കെ.എം. അഷ്‌റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
മഹല്ല് കായികമേള
മഹല്ല് കായികമേള ഗ്രാമത്തിന്‍റെ ഉത്സവമായി. മഹല്ല് സംഘടിപ്പിച്ച കായികമേളയില്‍ സാമുദായിക ഐക്യം വിളിച്ചോതി. 70 പിന്നിട്ടവര്‍ വരെ പങ്കെടുത്ത വാശിയേറിയ വടംവലി മത്സരത്തില്‍ യുവതയുടെ കരുത്തായ ഫൈറ്റെഴ്സ് പൊറ്റശ്ശേരി ഒന്നാം സ്ഥാനം നേടി. ക്രോസ് കണ്‍ട്രി മത്സരം, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമുള്ള വിവിധ മത്സരങ്ങള്‍ എന്നിവയും അരെങ്ങെറി. ക്രോസ് കണ്‍ട്രി മത്സരം ടി.ബാവ അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസി: ടി.കെ പോക്കുട്ടി, എ.മുഹമ്മദ് എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.എം.ടി അബ്ദുസ്സമദ് മൌലവി, സി.ടി കുട്ടിഹസന്‍, അക്കരടത്തില്‍ മുഹമ്മദ് കുട്ടി, എന്‍. അബ്ദുറഹ്മാന്‍, എ. അബ്ദുല്‍ ഗഫൂര്‍, ബാവ ഹബീബുറഹ്മാന്‍, എ.മൊയ്തു, എം.ടി മുനീബ്, ഷബീര്‍, റാസിക്ക്, അമ്പലത്തിങ്ങല്‍ മുജീബ്, മുഹമ്മദ്, ടി.മുസ്തഫ, പി.ടി മുജീബുറഹ്മാന്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പും
മസ്ജിദുല്‍ അന്‍സാര്‍ മഹല്ല് കമ്മറ്റിയും കോഴിക്കോട് ഗ വ: മെഡിക്കല്‍ കോളേജ് നേത്ര വിഭാഗവും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പും നടത്തി. ഡോ.രേഷ്മ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസി: ടി.കെ പോക്കുട്ടി അധ്യക്ഷത വഹിച്ചു, ടി.അബ്ദുള്ള, എം.പി ലുഖുമാന്‍ എന്നിവര്‍ സംസാരിച്ചു. ഡോ.ബിന്ദു, ഡോ.പൌര്‍ണമി, ഡോ. സാജിത എന്നിവര്‍ രോഗികളെ പരിശോധിച്ചു.
ശ്രദ്ധേയമായി മഹല്ല് സംഗമം : കൂടുതല്‍ ചിത്രങ്ങള്‍ >>
News : Junaise & Raheem
Photos: Suhail T
|
|