ബ്ളഡ് ഗ്രൂപ്പ് ഡയറക്ടറി പരിഷ്കരിക്കുന്നു(3.1.2012)


അത്യാഹിത ഘട്ടങ്ങളില്‍ നാട്ടിലെയും പരിസര പ്രദേശങ്ങളിലുള്ളവരും പ്രയോജനപ്പെടുത്തിവരുന്ന സോളിഡാരിറ്റി ചേന്ദമംഗല്ലൂര്‍ യൂനിറ്റ് ബ്ളഡ് ഗ്രൂപ്പ് ഡയറക്ടറി പുതുക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തയാറാക്കിയ ഈ ഡയറക്ടറിയിലുള്ള പല മെമ്പര്‍മാരും ഇപ്പോള്‍ സ്ഥലത്തില്ലാത്തവരും പ്രായമായവരുമായതിനാല്‍ പലപ്പോഴും രക്തദാതാക്കളെ കിട്ടാത്ത അവസ്ഥ ഉണ്ടാകുന്നു. ഈ പ്രതിസന്ധി തരണം ചെയ്യാനാണ് ഈ മാസം 1 മുതല്‍ 8 വരെ രക്തഗ്രൂപ്പ് ഡയറക്ടറി പരിഷ്കരണ യജ്ഞമായി നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതിന്‍െറ ഭാഗമായി രക്തദാതാക്കളുടെ വീടുകള്‍ തോറും കൂപ്പണ്‍ വിതരണം ചെയ്തും, അങ്ങാടികളും പള്ളിപരിസരങ്ങളിലും കൗണ്ടറുകള്‍ സ്ഥാപിച്ചും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അതുപോലെ www.cmronweb.com, cmrlovers group എന്നിവയിലൂടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ സംവിധാനം ചെയ്തിട്ടുണ്ട്. രക്തദാനത്തിന് സന്നദ്ധതയുള്ളവര്‍ ഈ സദുദ്യമത്തോട് സഹകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു

News : Sameer KP

 
 
2012 cmr on web Chennamangallur News chennamangaloor GMUP school