പാലം പണി പൂര്‍ത്തിയായി;ഇനി റോഡ് വേണം
(19-03-2012)
ഏറെ നാളത്തെ കാത്തിരിപ്പിന് അറുതിയായി. തെയ്യത്തും കടവ് പാലത്തിന്റെ പണി പൂര്‍ത്തിയാക്കി തൊഴിലാളികള്‍ നാടിനോട് വിടപറഞ്ഞു.പാലത്തോട് അനുബന്ധമായി മുന്നൂറ് മീറ്റര്‍ റോഡണ് ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇനി അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട് പൂജ്യം മുതല്‍ പണികള്‍ ബാക്കി നില്‍ക്കുന്നു. അപ്രോച്ച് റോഡിനു വേണ്ടിയുള്ള സ്ഥലം ഏറ്റടുക്കല്‍ വലിയ കടമ്പയായി ഭരണകൂടത്തിനുമുന്നില്‍ അവശേഷിക്കുകയാണ്. കൊടിയത്തുര്‍ അല്‍മദ്രസത്തുല്‍ ഇസ്ലാമിയുടെ രണ്ട് കെട്ടിടങ്ങളും ധാരാളം വീടുകളും റോഡിനിരുവശവും ഉണ്ട്. മദ്രസയുടെ ഒരു കെട്ടിടം മാത്രം പൊളിച്ചു മാറ്റുന്ന രീതിയില്‍ അലൈന്‍മന്റ് മാറ്റണമെന്നാവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിക്ക് മദ്രസയുമായി ബന്ധപ്പെട്ടവര്‍ നിവേദനം നല്‍കിയിരുന്നു. തതടിസ്ഥാനത്തില്‍ ജില്ലാ കലക്റ്റര്‍ പി.ബി സലീം, തഹസില്‍ദാര്‍ തുടങ്ങിയവര്‍ അടങ്ങിയ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിക്കുകയും ഉചിതമായ തീരുമാനമെടുക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഏതായാലും പാലം തുറന്നതോടെ മേഖലയിലെ വാഹന ഗതാഗതം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്.
News : Sabique Zaman K Photos: Raheem
Tags : Chennamangallur, Theyyathum kadavu aproach road
|