പെരുന്നാള്‍ നിറവ്
(19-08-2012)
ചേന്ദമംഗല്ലുര്‍ ഒതയമംഗലം ജുമുഅത്ത് പള്ളി ഈദ് ഗാഹില്‍ നമസ്കാരത്തിന് ഇ എന്‍ അബ്ദുള്ള മൗലവി നേതൃത്തം നല്‍കി. നമസ്കാരാനന്തര ഖുത്തുബ ഒ അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. ജനബാഹുല്യം കൊണ്ടും പ്രവാസികളുടെ വര്‍ദ്ദിത സാന്നിധ്യം കൊണ്ടും ശ്രദ്ദേയമായിരുന്നു ഇത്തവണത്തെ ഈദ് ഗാഹ്. ജി എം യു പി സ്കൂള്‍ ഗ്രൗണ്ടിലെ ഈദ് ഗാഹില്‍ വെച്ചായിരുന്നു ഇത്തവണത്തെ ചെറിയ പെരുന്നാള്‍ നമസ്കാരം. ആഘോഷങ്ങളുടെ ഭാഗമായി പൊതുവേദി സംഘടിപ്പിക്കുന്ന ഓണം ഈദ് സമന്വയം നാളെ ഈദ് ഗാഹി മൈതാനിയില്‍ നടക്കും. ഫൂട്ബോള്‍ ഷൂട്ടൗട്ട്, കരോക്കെ ഗാനമേള, ഊമക്കുയില്‍ പാടുമ്പോള്‍ സിനിമ പ്രദര്‍ശനം എന്നിവ ഉണ്ടായിരിക്കും. കലക്ടര്‍ മോഹന്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും. ഈദ് ഗാഹ് മൈതാനിയില്‍ വെച്ച് വിവിധ ഖുര്‍ആന്‍ മല്‍സരങ്ങള്‍ക്ക് വിജയികളായവര്‍ക്കുള്ള സമ്മാന ദാനം ഇ എന്‍ അബ്ദുള്ള മൗലവി നിര്‍വഹിച്ചു.
Photos: Shahir
Tags : Chennamangallur, Eid-ul-fithr, Eid Gah
|