മദ്രസാ വിഞ്ജാനോല്‍സവം(8.1.2012)
Council for Islamic Education and Research (CIER) ന്‍റെ ആഭിമുഖ്യത്തില്‍ തിരുവമ്പാടി മണ്ഡലം മദ്രസാ വിഞ്ജാനോല്‍സവം 2011 - 12നടന്നു. ചേന്നമംഗലൂര്‍ ഗുഡ് ഹോപ്പ് ഇംഗ്ലീഷ് സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ചു നടന്ന പരിപാടിയില്‍ നിരവധി കലാ പ്രതിഭകള്‍ പങ്കെടുത്തു.
News & Photos: Raheem & Junaise
ഓള്‍ കേരള മജ്‌ലിസ് ഖൊ -ഖൊ ചെസ്സ് മല്‍സരം സംഘടിപ്പിച്ചു (1.1.2012)
മജ്‌ലിസ് ഖൊ ഖൊ ചെസ്സ് മല്‍സരങ്ങള്‍ അല്‍ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂള്‍ ചെന്നമാങ്ങള്ളൂരില്‍ വെച്ച് നടന്നു. കേരളത്തിലെ ആദ്യ ഇന്റര്‍ നാഷണല്‍ റഫറി ആയ വി.മോഹനന്‍ മാസ്റ്റര്‍ മല്‍സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. 14 വയസ്സിനു താഴെയായി നടന്ന ഖോ ഖോ മത്സരത്തില്‍ ഇര്‍ഷാദ് ഇംഗ്ലീഷ് സ്കൂള്‍ മേലാറ്റൂര്‍ വിജയിച്ചു. റണ്ണര്‍ ആയി പപ്ലസന്റ് ഇംഗ്ലീഷ് സ്കൂള്‍ ഓമശ്ശേരി, അണ്ടര്‍ സെവന്ടീന്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ദാറുല്‍ ഫലഹ് ഇംഗ്ലീഷ് സ്കൂള്‍ പോപാലം, രണ്ടാം സ്ഥാനം ഐഡിയല്‍ ഇംഗ്ലീഷ് സ്കൂള്‍ സുല്‍ത്താന്‍ ബത്തേരി എന്നിവര്‍ നേടി.
ചെസ്സ് മല്‍സരങ്ങളില്‍ അണ്ടര്‍ 12 ബോയ്സ് വിഭാഗത്തില്‍ ബസില്‍ ആബിദ്, അന്‍സാര്‍ ഇംഗ്ലീഷ് സ്കൂള്‍ തൃശ്ശൂര്‍, അണ്ടര്‍ 12 ഗേള്‍സ് സാറ ജോസ് അല്‍ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂള്‍ കീച്ചേരി, അണ്ടര്‍ 14 ബോയ്സ് മുഹമ്മദ് സാധിക് അന്‍സാര്‍ ഇംഗ്ലീഷ് സ്കൂള്‍ തൃശൂര്‍, അണ്ടര്‍ 14 ഗേള്‍സ് നിദ നസ്റിന്‍ അന്‍സാര്‍ ഇംഗ്ലീഷ് സ്കൂള്‍ തൃശൂര്‍, അണ്ടര്‍ 16 ബോയ്സ് ഹാനി എന്‍, അല്‍ ഹരമൈന്‍ , അണ്ടര്‍ 16 ഗേള്‍സ് ഫസ്റ്റ് നാജിയ, കെ മുബാറക് ഇംഗ്ലീഷ് സ്കൂള്‍ മഞ്ചേരി. അണ്ടര്‍ 19 ബോയ്സ് ഫസ്റ്റ് ദില്‍ഷാന്‍ ജാസ്മിന്‍ മര്‍കസ് കൊണ്ടോട്ടി,അണ്ടര്‍ 19 ഗേള്‍സ് മാജിദ വി .എ. അന്‍സാര്‍ ഇംഗ്ലീഷ് സ്കൂള്‍ തൃശൂര്‍. സമ്മാനങ്ങള്‍ അല്‍ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂള്‍ മാനേജര്‍ കെ മുഹമ്മദ് കുട്ടി വിതരണം ചെയ്തു.ചടങ്ങില്‍ അല്‍ ഇസ്ലാഹ് പ്രിന്‍സിപ്പല്‍ നബീല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
News & Photos: Raheem & Junaise
|