കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു (18-03-2012)

ചേന്ദമംഗലൂര്‍ : ദീര്ഘകാലമായി കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പൊറ്റശ്ശേരി പനങ്ങോട്ടുമ്മല്‍ കോളനിക്കാര്‍ക്കായി ഖത്തറിലെ ചേന്ദമംഗലൂരുകാരുടെ കൂട്ടായ്മയായ ഖത്തര്‍ ഇസ്ലാഹിയ അസോസിയേഷന്‍ നിര്‍മ്മിച്ച കുടിവെള്ള പദ്ധതി ശ്രി: എം.ഐ ഷാനവാസ്‌ എം.പി നാടിന് സമര്‍പ്പിച്ചു. 25 കുടുംബങ്ങള്‍ക്കും ഒരു അങ്കണവാടിക്കും ഏറെ പ്രയോജനം ലഭിക്കുന്ന പദ്ധതി ഒന്നര ലക്ഷം (1.5) രൂപ ചിലവിലാണ് പണി പൂര്‍ത്തികരിച്ചത്. കിണറിനുള്ള സ്ഥലം അന്‍സാര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ്‌ നല്‍കി, കിണര്‍ കുഴിക്കാനുള്ള ചെലവ് ഒരു പ്രവാസി സ്വന്തമായി വഹിച്ചു. ചടങ്ങില്‍ അസോസിയേഷന്‍ നിയുക്ത പ്രസിഡണ്ട്‌ ഇ.പി അബ്ദുറഹിമാന്‍ പദ്ധതി സമര്‍പ്പണ പ്രഭാഷണം നടത്തി. വാര്‍ഡ്‌ മെമ്പര്‍മാരായ ലീല പുല്‍പ്പറമ്പില്‍, എന്‍.പി ശംസുദ്ധീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി.ജയരാജന്‍, ഗോപാലന്‍ പള്ളത്ത്‌, മരക്കാര്‍ മാസ്റ്റര്‍ , പി.രാജേഷ്, ശ്രീധരന്‍ നായര്‍, മുത്തലിബ് മുഹിയുദ്ധീന്‍, പി. അബ്ദുല്‍ കബീര്‍, ടി.കെ സാമി, ഒ.കെ മുനീര്‍, ശൈനെഷ്‌ കുമാര്‍ എന്നിവരും ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. അന്‍സാര്‍ ട്രസ്റ്റ്‌ ചെയര്‍മാന്‍ ടി.കെ പോകുട്ടി അധ്യക്ഷത വഹിച്ചു. കെ.ഗഫൂര്‍ മാസ്റ്റര്‍ സ്വാഗതവും, മൊയ്തീന്‍ മൂലയില്‍ നന്ദിയും പറഞ്ഞു.











News : Raheem
Photos: Shameem Pottassery


Tags : Chennamangallur, West Chennamangallur, Water Project, Ansar Trust

 
 
2012 Chennamangaloor on Web