നാട്ടുകാരുടെ ഇടപെടല്‍ ഫലം കണ്ടു; ഡ്രൈനേജ് നീട്ടി
(22-03-2012)
ചേന്ദമംഗലൂര്‍ : പുല്‍പ്പറമ്പ് - ചേന്ദമംഗലൂര്‍ - മുക്കം റോഡില്‍ ജില്ലാ പഞ്ചായത്ത് നിര്‍മ്മിക്കുന്ന ഡ്രൈനേജിലെ അപാകതകള്‍ക്ക് നാട്ടുകാരുടെ ഇടപെടലിലൂടെ പരിഹാരം . 9.9 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന ഡ്രൈനേജിന് 350 മീറ്റര്‍ നീളം പ്ലാനില്‍ നിര്‍ദേശിക്കുന്നു. എന്നാല്‍, കരാറുകാരന്‍ 320 മീറ്റ്റില്‍ ജോലി അവസാനിപ്പിച്ച് പിന്‍വാങ്ങുമ്പോഴാണ് നാട്ടുകാര്‍ ഇടപെട്ടത്. പ്രവര്‍ത്തിയുടെ ഗുണനിലവാരം മോശമാണെന്നും അളവ് പൂര്‍ത്തികരിച്ചിട്ടില്ലന്നും കാണിച്ച് സി.പി.എം പ്രാദേശിക ഘടകം ജില്ലാ പഞ്ചായത്തിന് പരാതി സമര്‍പ്പിച്ചതിനെ തുടര്‍ന്ന്‍ ജില്ലാ പഞ്ചായത്തതികൃതരും മറ്റു ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് ചേന്ദമംഗലൂര്‍ അങ്ങാടിക്കും ഗുഡ്ഹോപ് ജന്ഗ്ഷനുമിടയില്‍ 30 മീറ്റര്‍ കൂടി ഡ്രൈനേജ് നിര്‍മിക്കാനുള്ള നിര്‍ദേശം നല്‍കി. അതിനിടെ ഗുണനിലവാരം കുറഞ്ഞതിനാല്‍ അടര്‍ന്ന ഭാഗങ്ങളില്‍ സിമന്‍റ് പൂശുകയും ചെയ്തു. ശേഷിച്ച 30 മീറ്റര്‍ ഡ്രൈനേജ് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു. പാലിയില്‍ ഭാഗത്തും ജില്ലാ പഞ്ചായത്തിന്‍റെ ഡ്രൈനേജ് നിര്‍മാണം പൂര്‍ത്തിയായി. ഡ്രൈനേജ് നിര്‍മിച്ചതോടെ ഇരു സ്ഥലങ്ങളിലും മഴക്കാലത്ത് വെള്ളം കെട്ടിനിന്നുണ്ടാകാറുള്ള പ്രയാസങ്ങള്‍ പരിഹരിക്കപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
News : Raheem Photos: Raheem
Tags : Chennamangallur
|