നിസ ഫുട്ബോള്‍ മേളക്ക് ആവേശോജ്വല തുടക്കം
(02-04-2012)
പുല്‍പ്പറമ്പ് : കാരുണ്യനിധി ധന ശേഖരണാര്‍ത്ഥം നിസ ചാരിറ്റബ്ള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ജനകീയ ഫുട്ബോള്‍ മേളക്ക് പുല്‍പ്പറമ്പ് ദര്‍സി മൈദാനിയില്‍ ആവേശോജ്വല തുടക്കം. മാവൂര്‍ എസ്.ഐ കെ.എം കൃഷ്ണന്‍ കുട്ടി ഫുട്ബോള്‍ മേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ നിസ പ്രസിഡണ്ട് ടി. ഉണ്ണിമോയി അധ്യക്ഷത വഹിച്ചു. സി.പി ചെറിയ മുഹമ്മദ് , പഞ്ചായത്ത് മെമ്പര്‍മാരായ എന്‍.പി ശംസുദ്ധീന്‍, പി.സജീവന്‍ , ബന്ന ചേന്നമംഗലൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സെക്രട്ടറി കെ.ടി മുജീബ് സ്വാഗതം പറഞ്ഞു. ആദ്യ മത്സരത്തില്‍ സബ്സം-യുനാനി കോഴിക്കോട് ഏകപക്ഷിയമായ ഒരു ഗോളിന് ദിപ്തി പുതുപ്പാടിയെ പരാജയപ്പെടുത്തി. മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ തന്നെ സബ്സം - യുനാനി കോഴിക്കോട് ഗോള്‍ സ്കോര്‍ ചെയ്തു . രണ്ടാം പകുതിയില്‍ സബ്സം - യുനാനി കോഴിക്കോട് കളിയില്‍ പൂര്‍ണ മേധാവിത്വം പുലര്‍ത്തി. ഇരു ടീമിനും നിരവധി അവസരങ്ങള്‍ ലഭിചെങ്കിലും ഗോളി തട്ടിയകറ്റി. ആവേശകരമായ മത്സരത്തില്‍ ഇരു ഗോളികളും നല്ല പ്രകടനം കാഴ്ചവെച്ചു. മഴകാരണം അല്‍പ്പം വൈകി ആരംഭിച്ച മല്‍സരം കാണാന്‍ നിരവധി ഫുട്ബാള്‍ പ്രേമികള്‍ എത്തിയിരുന്നു. രണ്ടാം മത്സരത്തില്‍ (2.4.2012) നാടിന്‍റെ അഭിമാനം കാത്തുസൂക്ഷിച് ബ്രസില്‍ ചേന്നമംഗലൂര്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് സ്റ്റാര്‍ ബോയ്സ് കള്ളന്തോടിനെ പരാജയപ്പെടുത്തി. മൂന്നാം മത്സരത്തില്‍ (3.4.2012) സിഗ്സാഗ് കല്പ്പള്ളി ടി പൈകോ ചെറുവാടിയെ നേരിടും
News : Raheem Photos: Raheem
Tags : Chennamangallur, Nisa football, pulparamb, Darasi ground
|