ബ്ലാക്ക്‌ പുല്‍പ്പറമ്പിന് വിജയം (06-04-2012)

പുല്‍പറമ്പ്: വ്യാഴാഴ്ച്ച (5.4.2012) നടന്ന മത്സരത്തില്‍ ഉദ്ഘാടന മത്സരത്തിലെ വിജയികളായ സബ്സം - യുനാനി കോഴിക്കോടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നൈജീരിയന്‍ ഡിഫെന്‍ടറെ അണിനിരത്തി ഇറങ്ങിയ ബ്ലാക്ക്‌ പുല്‍പ്പറമ്പ് പരാജപ്പെടുത്തി.ചൊവ്വാഴ്ച (3.4.2012) നടന്ന മത്സരത്തില്‍ സിഗ്സാഗ് പുല്‍പള്ളി രണ്ടിനെതിരെ അഞ്ചുഗോളുകള്‍ക്ക് ടിവൈകോ ചെറുവാടിയെ പരാജയപ്പെടുത്തി. മത്സരത്തിന്‍റെ ഭാഗമായി നടക്കുന്ന ആദ്യകാല ഫുട്ബോള്‍ കളിക്കാരെ ആദരിക്കല്‍ ചടങ്ങില്‍ ചാത്തമംഗലം പഞ്ചായത്ത്‌ മെമ്പര്‍ വാവാട്ട് മുഹമ്മദ്‌ ആദ്യകാല കളിക്കാരനായ കെ.വി ഉണ്ണിമോയിയെ പൊന്നാടയണിയിച്ചു. ബുധനാഴ്ച (4.4.2012) നടന്ന മത്സരത്തില്‍ ഗ്രെയ്സ് കൊടിയത്തൂര്‍ ടൌണ്‍ ടിം വടക്കുമുറിയെ പരാജയപ്പെടുത്തി. ടൌണ്‍ ടിം വടക്കുമുറി എത്താന്‍ താമസിച്ചതിനാല്‍ വൈകിയാണ് മല്‍സരം ആരംഭിച്ചത്‌. 6.10 pm നു ആരംഭിച്ച മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും തുല്യമായ പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ കളം വാണ്കളിച്ച ഗ്രെയ്സ് കൊടിയത്തൂരിന് പക്ഷെ ഗോള്‍ സ്കോര്‍ ചെയ്യാന്‍ സാധിച്ചില്ല . ഇരു ടീമുകളും ഗോള്‍ സ്കോര്‍ ചെയ്യാനുള്ള നിരവധി അവസരങ്ങള്‍ കലഞ്ഞുകുളിച്ചപ്പോള്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ ഗോളുകളൊന്നും നേടാനാവാതെ മല്‍സരം സമനിലയില്‍ അവസാനിച്ചു. തുടര്‍ന്ന് പെനാല്‍ട്ടിയിലൂടെ വിജയിയെ നിര്‍ണയിച്ചു. ഗ്രെയ്സ് കൊടിയത്തൂര്‍ നാലിനെതിരെ അഞ്ചുഗോളുകള്‍ക്ക് ടൌണ്‍ ടിം വടക്കുമുറിയെ പരാജയപ്പെടുത്തി.ടൌണ്‍ ടിം വടക്കുമുറിയുടെ രണ്ടാമത്തെ ഷോട്ട് ഗ്രെയ്സ് കൊടിയത്തൂര്‍ ഗോളി തടുത്തിടുകയായിരുന്നു. മത്സരത്തിന്‍റെ ഇടവേളയില്‍ ആദ്യകാല ഫുട്ബോള്‍ കളിക്കാരനായ കൊടപ്പന അബ്ദുസ്സലാം മൌലവിയെ കൊടിയത്തൂര്‍ പഞ്ചായത്ത്‌ മെമ്പര്‍ പൊന്നാടയണിയിച്ചു. വാശിയേറിയ പോരാട്ടം ഗ്രൗണ്ടില്‍ നടക്കുമ്പോയും ഗ്രൗണ്ടിനു പുറത്ത്‌ കുട്ടി കച്ചവടം പൊടിപൊടിക്കുന്ന കാഴ്ച്ചയും കാണാമായിരുന്നു.











News : Raheem
Photos: Raheem


Tags : Chennamangallur

 
 
2012 Chennamangaloor on Web