|
മരണം : കുട്ടന്‍(11.1.2012)
പുല്‍പറമ്പില്‍ കുട്ടന്‍(39) മരണപ്പെട്ടു. മഞ്ഞപ്പിത്തം ബാധിച്ച് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.
കമ്പവലി മല്‍സരം (15.1.2012)
പുല്‍പറമ്പ് : കോസ്മോസ് പുല്‍പറമ്പ് സംഘടിപ്പിച്ച 6 -)മത് പ്രാദേശിക കമ്പവലി മല്‍സരം ആവേശമായി. 8 ഓളം ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ പാഴൂര്‍ എ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി, കെ.എം ബ്രദേഴ്സ് ചേന്നമംഗലൂര്‍ രണ്ടാം സ്ഥാനം നേടി. സി.എം.ആര്‍ കേബിള്‍ നെറ്റ്‌വര്‍ക്ക് ഓണര്‍ യഹ്കൂബ് വിജയികള്‍ക്കുള്ള പ്രൈസ് മണിയും വാഴക്കുലയും വിതരണം ചെയ്തു. ്.
News & Photos: Nadeem O
മദ്രസ്സ സ്പോര്‍ട്സ് ഡേ(15.1.2012)
അല്‍ മദ്രസ്സത്തുല്‍ ഇസ്ലാമിയ ചേന്നമംഗലൂരും, നോര്‍ത്ത് ചേന്നമംഗലൂര്‍ മദ്രസയും സംയുക്ത്മായി സംഘടിപ്പിച്ച മദ്രസ്സ സ്പോര്‍ട്സ് ഡേ വിദ്യാര്‍ത്ഥികള്‍ക്ക് ഹരം പകര്‍ന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടു നിന്ന സ്പോര്‍ട്സ് മീറ്റ് പൌര പ്രമുഖന്‍ എം. പി മുഹമ്മദ് അബ്ദുറഹിമാന്‍ (കുഞ്ഞുട്ടിമാന്‍ ) പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു . ഉദ്ഘാടന ചടങ്ങില്‍ വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് പാസ്റ്റും നടന്നു. ഓട്ട മല്‍സരങ്ങള്‍ , റിലെ മത്സരം, ഷോര്‍ട്ട് പുട്ട്, സ്പോട്ട്ജംപിങ്ങ്, ലെമന്‍ സ്പൂണ്‍ തുടങ്ങി വ്യത്യസ്ത മല്‍സരങ്ങള്‍ വിദ്യാര്‍ത്ഥികളെ ബദര്‍, ഉഹുദ്, ഹന്‍ദഖ് എന്നി മൂന്ന് ഗ്രൂപ്പുകളിലാക്കി നടന്നു.
ബദര്‍, ഉഹുദ്, ഹന്‍ദഖ് യഥാക്രമം ഒന്നും , രണ്ടും , മൂന്നും സ്ഥാനങ്ങള്‍ നേടി. വൈകുന്നേരം വരെ നീണ്ടു നിന്ന പരിപാടിയില്‍ മദ്രസയുടെ വക ഉച്ച ഭക്ഷണവും ഉണ്ടായിരുന്നു.
മദ്രസ്സ നവീകരണ പദ്ധതിയുടെ ഭാഗമായി കൂടുതല്‍ വിദ്യാര്‍ത്ഥികളെ മദ്രസ്സയിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള പരിപാടി നടത്താന്‍ പ്രേരിപ്പിച്ചതെന്ന് പി.ടി.എ വൈസ്: പ്രസിഡണ്ട് ഷഫീക്ക് മാടായി cmronweb നോട് പറഞ്ഞു. നവീകരണ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി അധ്യാപകര്‍ക്ക് 50% ശമ്പള വര്‍ദ്ധനവ്, വിദ്യാര്‍ത്ഥികള്‍ക്കായി കലാ മല്‍സരങ്ങള്‍ , വ്യത്യസ്ത വിഷയങ്ങളില്‍ പ്രമുഖരുടെ ക്ലാസുകള്‍ തുടങ്ങിയവ നടപ്പിലാക്കിയതായും അടുത്തു തന്നെ മദ്രസ്സ വിനോദ യാത്ര സംഘടിപ്പിക്കുമെന്നും അദേഹം കൂട്ടിചേര്‍ത്തു. വഹാബ് മാസ്റ്റര്‍ , മുജീബുറഹ്മാന്‍ അമ്പലക്കണ്ടി, ഉമ്മര്‍ മാഷ്. ഷാകിര്‍ മാഷ്, സുഹറ ടീച്ചര്‍, ആയിഷ ടീച്ചര്‍, ഷമീര്‍ കെ. പി, ഇസ്ഹാഖ് മാഷ്, റഫീദ മാഷ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
News & Photos: Raheem & Junaise
|
|