ട്രോഫി കൊടിയത്തൂരിന് (13-04-2012)

പുല്‍പ്പറമ്പ് : നിസ ചേന്നമംഗലൂര്‍ സംഘടിപ്പിച്ച ഇ.പി അബ്ദുല്ല മെമ്മോറിയല്‍ ട്രോഫി ഗ്രൈയ്സ് കൊടിയത്തൂര്‍ കരസ്ഥമാക്കി. ഫൈനല്‍ മത്സരത്തില്‍ ടൈ ബ്രെയ്ക്കറിലാണ് ഗ്രൈസ് കൊടിയത്തൂര്‍ എവര്‍ ഷൈന്‍ പാഴൂരിനെ പരാജയപ്പെടുത്തിയത്. വിജയികള്‍ക്കും റന്നെഴ്സിനുമുള്ള ട്രോഫികള്‍ പി.ടി.എ റഹിം എം.എല്‍. എ വിതരണം ചെയ്തു. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ കളിയുടെ തുടക്കത്തില്‍ തന്നെ ഗ്രൈസ് കൊടിയത്തൂര്‍ സെല്‍ഫ്‌ ഗോള്‍ വഴങ്ങിയെങ്കിലും അധികം വൈകാതെ തന്നെ മടക്കിയടിച്ചു. ആദ്യ പകുതി അവസാനിച്ചപ്പോള്‍ മല്‍സരഫലം 1 - 1 ആയിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ മന്ദഗതിയില്‍ തുടര്‍ന്ന കളി അവസാനത്തോടടുത്തപ്പോള്‍ വാശിയേറിയ പോരാട്ടമായി. നിശ്ചിത സമയത്തിനുള്ളില്‍ മല്‍സരം 1 -1 നു സമനിലയില്‍ അവസാനിച്ചു. ടൂര്‍ണമെന്റിന്റെ തുടക്കം മുതലെ ടൈ ബ്രെയ്ക്കറിലൂടെ ജയിച്ചു കയറിയ ഗ്രൈസ് കൊടിയത്തൂരിന്‍റെ കൂടെ തന്നെയായിരുന്നു ഇത്തവണയും ഭാഗ്യം. സ്റ്റേഡിയം നിറഞ്ഞു നിന്ന കാണികളെ സാക്ഷിയാക്കി എവര്‍ ഷൈന്‍ പാഴൂരിന്‍റെ മൂന്നാമത്തെ ഷോര്‍ട്ട് ഗ്രൈസ് കൊടിയത്തൂര്‍ ഗോളി തടുക്കുകയായിരുന്നു. സമാപന ചടങ്ങില്‍ നിസ പ്രസിഡണ്ട്‌ ടി. ഉണ്ണിമോയി അധ്യക്ഷത വഹിച്ചു. പ്രഫ : ഹമീദ്‌ ചേന്നമംഗലൂര്‍, ഒ. അബ്ദുള്ള , റസാഖ്‌ കൊടിയത്തൂര്‍, സി.പി ചെറിയ മുഹമ്മദ്‌, പഞ്ചായത്ത്‌ മെമ്പര്‍മാരായ വാവാട്ട് മുഹമ്മദ്‌, എന്‍.പി ഷംസുദ്ദീന്‍, കെ.സജീവന്‍, എന്നിവര്‍ സംസാരിച്ചു. സെക്രെട്ടറി എം.കെ.എ മുസ്തഫ സ്വാഗതവും, കണ്‍വീനര്‍ കെ.ടി മുജീബ്‌ നന്ദിയും പറഞ്ഞു. ഫൈനല്‍ മത്സരത്തില്‍ അകാലത്തില്‍ മരണമടഞ്ഞ പഴയകാല കളിക്കാരനായ ഗഫൂറിനെ സദസ്സ് ആദരിച്ചു.







News : Raheem
Photos: Raheem


Tags : Chennamangallur, Nisa Football final

 
 
2012 Chennamangaloor on Web