വേനല്‍ മഴ നാശം വിതച്ചു.
(22-04-2012)
കനത്ത ചൂടില്‍ ഇത്തിരി ശമനം കൊതിച്ച നാട്ടുകാര്‍ക്ക്, വേനല്‍ മഴ കനത്ത നാശനഷ്ടങ്ങള്‍ സമ്മാനിച്ചു. വെള്ളിയാഴ്ച പെയ്ത മഴയോടൊപ്പം വന്ന ചുഴലിക്കാറ്റ് നിരവധി വീടുകള്‍ക്ക് പോറലുകള്‍ ഏല്പിച്ചു. ചിലയിടങ്ങളില്‍ ആലിപ്പഴവര്‍ഷവും ഉണ്ടായിരുന്നു. പലരുടെയും പറമ്പിലെ വാഴകള്‍ അപ്പാടെ നിലം പൊത്തി. കഴിഞ്ഞ ദിവസം പിടി അബൂബക്കറിന്റെ വീട്ടിലെ തെങ്ങ് മിന്നലേറ്റ് നിന്ന് കത്തിയതിനും നാട്ടുകാര്‍ സാക്ഷിയായി. കനത്ത കാറ്റില്‍ വട്ടക്കണ്ടത്തില്‍ അബ്ദുള്ള, ടി വി അബ്ദുള്ള എന്നിവരുടെ വീടിന് മേല്‍ മരങ്ങള്‍ വീണ് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായി. ഇസ്ലാഹിയ കോളേജ് പഴയ ബില്‍ഡിങ്ങിന് മേലെയും തെങ്ങ് വീണിട്ടുണ്ട്. കെ പി അനീസു നട്ട വാഴകളില്‍ ഒട്ടു മിക്കതും ഒടിഞ്ഞു വീണത് വഴി ആയിരങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. ഒട്ടു മിക്ക രാത്രികളിലും മഴയുള്ളത് കാരണം കൊടും ചൂടിന് ചെറിയ ശമനം ഉണ്ട്. മഴ തുടങ്ങുന്നതോടെ കറണ്ട് പോകുന്നത് പഴയത് പോലെ ഇപ്പോഴും തുടരുന്നുണ്ട്.
News : Shahir
Tags : Chennamangallur
|