|
പാലം : പാര്‍ശ്വഭിത്തി തകര്‍ന്നു
(28-04-2012)
കഴിഞ്ഞദിവസം രാത്രിയുണ്ടായ കനത്ത മഴയില്‍, പുതുതായി നിര്‍മിച്ച തെയ്യത്തുംകടവ് പാലം റോഡിന്‍െറ ചേന്ദമംഗലൂര്‍ തേക്കുമ്പാലി ഭാഗത്തെ പാര്‍ശ്വഭിത്തി തകര്‍ന്ന് കല്ലും മണ്ണും പുഴയിലേക്ക് ഒലിച്ചിറങ്ങി. ഉയരത്തില്‍ മണ്ണിട്ട് കരിങ്കല്ല് പാകിയതും ചെങ്കുത്തായതും അവയെ തടുക്കാന്‍ പാകത്തില്‍ കെട്ടുറപ്പോടെ പാര്‍ശ്വഭിത്തി നിര്‍മിക്കാത്തതുമാണ് ഇടിച്ചിലിന് കാരണമായത്. ഇടിച്ചില്‍ പാലത്തിലൂടെയുള്ള ഗതാഗതത്തെ ബാധിച്ചിട്ടില്ല. പൊതുമരാമത്ത് ഉദ്യോഗസ്ഥരായ എന്‍ജിനീയര്‍ രാധാകൃഷ്ണന്‍, മുഹമ്മദ്, ബാബു, സ്വപ്ന, പുഷ്പരാജ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു സംഗതികള്‍ വിലയിരുത്തി. കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ഉടനെ തന്നെ റിപ്പയര്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.
Photos: Suhail T
Tags : Chennamangallur
|
|