പരീക്ഷ ഫലങ്ങള്‍
(16-05-2012)
ചേന്ദമംഗല്ലൂര്‍ ഹയര്‍ സെകണ്ടറി SSLC, +2 ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ നാടിന് അഭിമാന നിമിഷങ്ങള്‍. ഒരൊറ്റ വിദ്യാര്‍ഥിയുടെ പരാജയം കാരണം +2 വിന് നൂറ് ശതമാനം വിജയം നഷ്ടപ്പെട്ടപ്പോള്‍ എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ നൂറു ശതമാനം വിജയം തന്നെ കരസ്ഥമാക്കി മിടുക്ക് തെളിയിച്ചു. 232 കുട്ടികളായിരുന്നു ഇത്തവണ പത്താം തരം പരീക്ഷക്കിരുന്നത്. അതില്‍ 13 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടി പരമോന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്. ഹൈസ്കൂള്‍ ഡിവിഷനില്‍ ഹകീമാസ്റ്ററാണ് ഇപ്പോള്‍ പ്രധാനാദ്ധ്യാപകന്‍. ഹയര്‍സെകണ്ടറിയുടെ പ്രിന്‍സിപ്പള്‍ കൂട്ടില്‍ മുഹമ്മദലിയുമാണ്. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇസ്ലാഹിയ അസോസിയേഷന്‍ അനുമോദനങ്ങള്‍ അറിയിച്ചു.
Tags : Chennamangallur higher secondary school. SSLC 2012 Result: 100% success.
|