|
സാഭിമാനം-2012
(18-05-2012)
USS, SSLC, +2 പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ചേന്ദമംഗല്ലുര്‍ പ്രദേശവാസികള്‍ക്കും, സ്ഥാപന മേധാവികള്‍ക്കും, ഫിലിം ക്രിറ്റിക് അവാര്‍ഡ് നേടിയ സിദ്ധീഖ്, MTVA, KFCAC, ലയണ്‍സ് ക്ലബ് അവാര്‍ഡുകള്‍ നേടിയ ഹസനുല്‍ ബന്നക്കും ഖത്തര്‍ ഇസ്ലാഹിയയുടെ ആദരങ്ങള്‍ അര്‍പിക്കുന്നു. മെയ് 19 ന് ജി എം യു പി സ്കൂള്‍ അങ്കണത്തില്‍ വെച്ചാണ് ചടങ്ങ്. ചടങ്ങില്‍ വെച്ച് ഖത്തര്‍ ഇസ്ലാഹിയ പുറത്തിറക്കിയ സോവനീര്‍ പ്രകാശനവും ഉണ്ടായിരിക്കും. ഇ പി അബ്ദുറഹിമാന്‍, ഇ എന്‍ അബ്ദുള്ള മൗലവി, ഒ അബ്ദുള്ള, സി ടി അഹമ്മദ്കുട്ടി, സിടി അബ്ദുറഹീം, കെടി അബ്ദുള്ള, ഒ അബ്ദുല്‍ അസീസ്, ഇ കെ അബ്ദുറഹിമാന്‍, ടി കെ പോകുട്ടി, കെ മുഹമ്മദ്കുട്ടി, ഫാത്തിമ കൊടപ്പന, ശംസുദ്ധീന്‍ എന്‍ പി, എം കെ മീന തുടങ്ങിയ പ്രദേശത്തെ പ്രമുഖര്‍ പങ്കെടുക്കും. കെ. സുബൈറാണ് സംഘാടക സമിതി ചെയര്‍മാന്‍.
Tags : Chennamangallur GMUP School, Qatar Islahiya Association
|
|