|
മുഹമ്മദ് പൊറ്റശ്ശേരി(18.1.2012)
: മൂലയില്‍ മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: ആയിഷുമ്മ. മക്കള്‍: മൊയ്തീന്‍, ബാസിത്ഖാന്‍, അബ്ദുസ്സലാം (ദുബൈ), സുല്‍ഫിക്കര്‍ അലി, അബുല്‍ലൈസ്, സുബൈദ, ഹൈറുന്നിസ, റുബിന. മരുമക്കള്‍: അസൈന്‍, മുഹമ്മദ്, കോയ. മയ്യിത്ത് നമസ്കാരം രാവിലെ 10ന് ഒരങ്കുഴി മസ് ജിദുല്‍ ഫതഹില്‍ (വിനയപുരം).
അഹമ്മദ്കുട്ടി(18.1.2012)
പൊറ്റശ്ശേരി: പാലത്തുംപാലി അഹമ്മദ്കുട്ടി (78) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: ഹുസ്സന്‍, അബ്ദുറഷീദ്, മുഹമ്മദ്, മുജീബ് റഹ്മാന്‍ (ദുബൈ), സുബൈദ, സുലൈഖ. മരുമക്കള്‍: ഇബ്രാഹിം പുത്തൂര്‍, കുഞ്ഞിരായിന്‍ ചെറുവാടി, ഹസീന, ഷംല, നസ്റീന്‍ ബാബു, ജാസ്മിന്‍. ഖബറടക്കം മസ്ജിദുല്‍ ഫാറൂഖ് ഖബര്‍സ്ഥാനില്‍ നടന്നു.
News & Photos: Sameer KP
കൌതുകമായി കൊയ്ത്ത് യന്ത്രം(22.1.2012)
നോര്‍ത്ത് ചേന്ദമംഗലൂര്‍ : നോര്‍ത്ത് ചേന്ദമംഗലൂര്‍ പാടത്ത് കൊയ്ത്തു യന്ത്രം ഉപയോഗിച്ച് കൊയ്ത്ത് നടത്തിയത് കൌതുകം ഉളവാക്കി. ഉല്ലാസ് നഗറിലെ മജീദ് മാഷുടെ നെല്‍വയലാണ് കൊയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ പാടത്ത് ചൈതന്ന്യ സാംസ്ക്കാരിക വേദി ഇറക്കിയ നെല്‍കൃഷി കൊയെതെടുക്കാന്‍ 7 ദിവസത്തോളമെടുത്തു. എന്നാല്‍ ഇത്തവണ കൊയ്തത് യന്ത്രം ഉപയോഗിച്ച് വെറും 2.30 മണിക്കൂര്‍ കൊണ്ട് പൂര്‍ണ്ണമായും കൊയ്തെടുക്കാനായി. യന്ത്രത്തിന്‍റെ പ്രവര്‍ത്തനം എല്ലാവരിലും കൌതുകമുളവാക്കിയിട്ടുണ്ട്. കൊയ്തെടുത്ത കതിരുകള്‍ യന്ത്രം തന്നെ ഭംഗിയായി വലതു വശത്തേക്ക് അടുക്കിവെക്കും. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും മെതി യന്ത്രവും സജ്ജമാക്കിയിട്ടുണ്ട്. ചേന്നമംഗലൂര്‍, പുല്‍പ്പമ്പ്, പൊറ്റശ്ശേരി പാടങ്ങള്‍ കൊയ്ത്തിനായി ഒരുങ്ങി കഴിഞ്ഞു. ഈ വര്‍ഷം പാടങ്ങളിലധികവും നെല്‍കൃഷിയാണുള്ളത്. തൊഴിലാളികളുടെ ലഭ്യതക്കുറവ് ആധുനിക യന്ത്രങ്ങള്‍ വഴി പരിഹരിക്കുകയാണെങ്കില്‍ കൂടുതല്‍ പേര്‍ നെല്‍കൃഷിക്ക് സന്നദ്ധമാവും എന്നാണ് കരുതേണ്ടത്.
News & Photos: Raheem & Junaise
|
|