പ്രതിഭകള്‍ക്ക് പ്രോത്സാഹനമായി ‘സാഭിമാനം -2012’ (20-05-2012)


മൂന്ന് പതിറ്റാണ്ടിലേറെ സ്വന്തം ഗ്രാമത്തിന്‍െറ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ രംഗത്ത് സാന്നിധ്യമായ ഖത്തര്‍ ഇസ്ലാഹിയാ അസോസിയേഷന്‍ ചേന്ദമംഗലൂര്‍ സംഘടിപ്പിച്ച ‘സാഭിമാനം -2012’ വേറിട്ടതായി. ചേന്ദമംഗലൂര്‍ ഗവ.യു.പി.സ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ മേഖലകളിലെ പ്രതിഭകളെ അനുമോദിച്ചു. ചേന്ദമംഗലൂര്‍ റിലീഫ് കമ്മിറ്റി പ്രസിഡന്‍റ് ഇ.എന്‍. അബ്ദുല്ല മൗലവി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ഇസ്ലാഹിയാ അസോസിയേഷന്‍ പ്രസിഡന്‍റ് ഇ.പി. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.
ഒരു ഗ്രാമം, ഒരു മനസ്സ്, ഒരൊറ്റ കൂട്ടായ്മ എന്ന കാമ്പയിനോട് അനുബന്ധിച്ച് പുറത്തിറക്കിയ സുവനീര്‍ ഖത്തര്‍ ഇസ്ലാഹിയയുടെ സ്ഥാപക പ്രസിഡന്‍റ് ഒ. അബ്ദുല്ല, ആദ്യകാല പ്രവാസിയായ സി.ടി. അഹ്മദ്കുട്ടിക്ക് നല്‍കി പ്രകാശനം ചെയ്തു. യു.എസ്.എസ് ജേതാക്കള്‍, എസ്.എസ്.എല്‍.സി, പ്ളസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് നേടിയവര്‍ എന്നിവരെ അനുമോദിച്ചു.
മികച്ച വിജയം നേടിയ ജി.എം.യു.പി സ്കൂള്‍, ചേന്ദമംഗലൂര്‍ ഹൈസ്കൂള്‍, ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ എന്നിവക്ക് ഉപഹാരങ്ങള്‍ നല്‍കി. സുരേന്ദ്രന്‍, എം.എ. അബ്ദുല്‍ ഹകീം, കൂട്ടില്‍ മുഹമ്മദലി എന്നിവര്‍ ഖത്തര്‍ ഇസ്ലാഹിയാ അസോസിയേഷന്‍ പ്രസിഡന്‍റ് ഇ.പി അബ്ദുറഹ്മാനില്‍നിന്ന് ഏറ്റുവാങ്ങി. ഫിലിം ക്രിട്ടിക് അവാര്‍ഡ് ജേതാവും സംവിധായകനുമായ സിദ്ദീഖ് ചേന്ദമംഗലൂരിനെയും ഹോം സിനിമ സംവിധായകനും നടനുമായ ബന്ന ചേന്ദമംഗലൂരിനെയും ആദരിച്ചു. എന്‍.പി.ശംസുദ്ദീന്‍, ഫാത്തിമ കൊടപ്പന, കെ.പി. വേലായുധന്‍, ടി. അബ്ദുല്ല, കെ.ടി. അബ്ദുസ്സമദ്, പി.കെ.അബ്ദുല്‍ ഖാദര്‍, പി.കെ. അബ്ദുല്‍ റസാഖ് എന്നിവര്‍ സംസാരിച്ചു. കെ. സുബൈര്‍ സ്വാഗതവും പി.ടി. കുഞ്ഞാലി നന്ദിയും പറഞ്ഞു.











News : Sameer KP


Tags : Chennamangallur, Qatar Islahiya Association, സാഭിമാനം -2012

 
 
2012 Chennamangaloor on Web