'ഊമക്കുയിലിന്' അവാര്‍ഡ്
(23-05-2012)
കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട കേരള ഫിലിം ക്രിട്ടിക് അസ്സോസിയേഷന്റെ 2012 ലെ സിനിമ അവാര്‍ഡ് ചേന്ദമംഗല്ലൂരിന്റെ കൂടി ആഹ്ലാദമായി. 'ഊമക്കുയില്‍ പാടുമ്പോള്‍' എന്ന തന്റെ കന്നി ചിത്രത്തിലൂടെ സിനിമ വൃത്തങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമായിമാറിയ സിദ്ദിഖ് ചേന്ദമംഗല്ലൂരിന് പുതിയ സംരംഭങ്ങള്‍ക്കുള്ള ഊര്‍ജമായി മാറി അവാര്‍ഡ് പ്രഖ്യാപനം. 'മുത്തുതിരും...' എന്നു തുടങ്ങുന്ന ഇമ്പമേറിയ ഗാനത്തിലൂടെ വിധു പ്രതാപ് മികച്ച ഗായകാനായപ്പോള്‍ മാളവിക മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടി. മികച്ച പുതുമുഖ സംവ്വിധായകന്‍, സ്പെഷല്‍ ജൂറി പുരസ്കാരം എന്നിവയും ഊമക്കുയില്‍ കരസ്തമാക്കിയിട്ടുണ്ട്. സമീര്‍ താഹിര്‍(ചാപ്പാ കുരിശ്), രാജേഷ് പിള്ള(ട്രാഫിക്) തുടങ്ങിയവരെ പിന്തള്ളിയാണ് സിദ്ദീഖ് നവാഗത സംവിധായകനുള്ള അവാര്‍ഡ് നേടിയത് എന്നറിയുന്നു. മഞ്ഞക്കണ്ണട വെയ്ക്കാതെ സിനിമ കാണാന്‍ ജൂറി തയ്യാറായതില്‍ സന്തോഷമുണ്ടെന്ന് അവാര്‍ഡ് വാര്‍ത്ത അറിഞ്ഞ സിദ്ദീഖ് cmronweb നോട് പ്രതികരിച്ചു. ആഗസ്തില്‍ ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്ന male or female ന്റെ പിന്നാമ്പുറപ്പണിയുടെ തിരക്കിനിടയില്‍ ലഭിച്ച അവാര്‍ഡ് സംവിധായകനെന്ന നിലയില്‍ സിദ്ദീഖിന് കൂടുതല്‍ ഉത്തേജനമാവുമെന്ന് കരുതുന്നു.
Tags : Chennamangallur
|