|
പി എസ് സി കോച്ചിങ്ങ് പൊടിപൊടിക്കുന്നു, നാട്ടുകാര്‍ക്ക് വേണ്ട
(01-06-2012)
പി എസ് സി കോച്ചിങ്ങ് പൊടിപൊടിക്കുന്നു, പക്ഷെ നാട്ടുകാര്‍ക്ക് വേണ്ട.Chennamangallur Career Care Center [C4] ന്റെ ആഭിമുഖ്യത്തില്‍ ഇസ്ലാഹിയ കോളേജില്‍ വെച്ച് നടക്കുന്ന പി എസ് സി കോച്ചിങ്ങ് പുരോഗമിക്കുന്നു. കേരള സര്‍ക്കാര്‍ പുതുതായി ക്ഷണിച്ചിരിക്കുന്ന സര്‍ക്കാര്‍ ജോലികളിലേക്കുള്ള പരിശീലനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം ഡ്രൈവര്‍ തസ്തികയിലേക്കുള്ള പരീക്ഷയുടെ പരിശീലന പരീക്ഷ ഇസ്ലാഹിയ ഓള്‍ഡ് ബ്ലോക്കില്‍ വെച്ച് നടത്തപ്പെട്ടു. ഷാക്കിര്‍ പാലിയില്‍ പരീക്ഷക്ക് നേതൃത്തം നല്‍കി. കഴിഞ്ഞ രണ്ട് വര്‍ഷമായി ചേന്ദമംഗല്ലൂരില്‍ പി എസ് സി പരിശീലനം സോളിഡാരിറ്റിയുടെ നേതൃത്തത്തിലും നടത്തപ്പെട്ടിരുന്നു. ഇങ്ങനെയാണെങ്കിലും നാട്ടുകാരായ ഉദ്യോഗാര്‍ഥികളുടെ സാന്നിധ്യം സര്‍ക്കാര്‍ സര്‍വീസിലെന്ന പോലെ പരിശീലന പരിപാടികളിലും വളരെ കുറവാണ്. കൂടരഞ്ഞി, കാരശ്ശേരി, മണാശ്ശേരി ഭാഗങ്ങളില്‍ നിന്നെല്ലാം പരിശീലനത്തിന് ഉദ്യോഗാര്‍ഥികള്‍ എത്തിയിരുന്നു. പി ടി കുഞ്ഞാലി മാസ്റ്റര്‍, പി മുസ്തഫ മാസ്റ്റര്‍, ഷാക്കിര്‍ പി, നിസാമുദ്ദീന്‍ ഏ എം, നസീര്‍ കെ ടി വെസ്റ്റ് ചേന്ദമംഗല്ലൂര്‍ എന്നിവരാണ് പരിശീലനപരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
Tags : Chennamangallur, PSC Coaching, C4
|
|