ഗതാഗത സ്തംഭനം പരിഹരിക്കണം (12-06-2012)

ചെന്ദമങ്ങല്ലുര്‍ : മണാശ്ശേരി - കുളിമാട് റോഡില്‍ പൊറ്റശ്ശേരി ഭാഗത്ത്‌ മഴ കാരണം ചളിക്കളമായി ഗതാഗത സ്തംഭനം നേരിടുന്ന അവസ്ഥക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തമായി. റോഡ്‌ ഉയര്‍ത്തല്‍ പ്രവൃത്തി പൂര്ത്തീകരിക്കുന്നതിനിടയില്‍ മഴ ശക്തി പ്രാപിച്ചതാണ് കാല്‍ നടയാത്രയടക്കം ഗതാഗത സതംഭനത്തിനു കാരണമായത്. മഴയെത്തും മുന്പേ പണി പൂര്‍ത്തിയാക്കാത്ത അനാസ്ഥ മൂലം വിദ്യാര്‍ഥികളുള്‍പെടെയുള്ള യാത്രക്കാര്‍ ദുരിതമനുഭാവിക്കുകയാണ്.




Tags : Chennamangallur, pottassery road

 
 
2012 Chennamangaloor on Web