മണല്‍ വാരല്‍ ഭീഷണിയാകുന്നു (18-06-2012)

ചേന്ദമംഗല്ലുര്‍: വാഴമന - പയ്യനാട് കടവിലെ അനധികൃത മണല്‍ വാരല്‍ പുഴയ്ക്കും കടവിനും ഭീഷണിയാവുന്നതോടൊപ്പം പരിസര വാസികള്‍ക്ക് ശല്യവുമാകുന്നു. രാവിലെ മുതല്‍ ഉച്ച വരെയുള്ള സമയങ്ങളിലാണ് കൂടുതലായും മണല്‍ വാരല്‍ നടക്കുന്നത്.ഹൈസ്കൂള്‍ കുന്നു - പൈമ്പാലപ്പുറം ഭാഗങ്ങളില്‍ നിന്നുള്ള അമ്പതോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന കടവാണ് ഇത്. മണല്‍ വാരല്‍ കുളിക്കാന്‍ വരുന്നവര്‍ക്ക് ശല്യമായി മാറുന്നതായി പ്രദേശ വാസികള്‍ കാലങ്ങളായി പരാതിപ്പെടുന്നുണ്ട്. പുഴയോരത്തുള്ള വാഴമന സുബ്രഹ്മണ്യ ക്ഷേത്രം, വീടുകള്‍ എന്നിവക്കും മണല്‍ വാരല്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. പരിസര വാസികള്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇവര്‍ പിന്‍മാറാന്‍ തയ്യാറായിട്ടില്ല. അതിനാല്‍, തുടര്‍ നടപടികളുമായി മുന്നോട്ടു പോവാനാണ് സമീപ വാസികളുടെ തീരുമാനം.
Tags : Chennamangallur, Illegal sand mining threatens the nature.

 
 
2012 Chennamangaloor on Web