ശ്രദ്ദേയനായി സിദ്ധീഖ്
(20-07-2012)
ആദ്യാവസരം ഗംഭീരമാക്കി സിദ്ധീഖ് ശ്രദ്ദേയനായി. ആദ്യമായി സംവിധാനം ചെയ്ത ഊമക്കുയില്‍ പാടുമ്പോള്‍ എന്ന സിനിമക്ക് രണ്ട് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചതാണ് സിദ്ധീഖിനെ സിനിമ ലോകത്ത് ശ്രദ്ധേയനാക്കിയത്. നേരത്ത ഫിലിം ക്രിറ്റിക്ക് അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിച്ച മാളവികയാണ് സംസ്ഥാന തലത്തില്‍ എറ്റവും നല്ല ബാലനടിയായി തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന തലത്തില്‍ രണ്ടാമത്തെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടതും സിദ്ധീഖിന്റെ തന്നെ സിനിമയില്‍ നിന്ന്, നിലമ്പൂര്‍ ആയിഷ. കഴിഞ്ഞ രണ്ട് മൂന്ന് ദശകങ്ങളായി സിനിമ ലോകത്ത് പ്രവര്‍ത്തിച്ച ആയിഷക്ക് ആദ്യമായി അവാര്‍ഡ് കൈവന്നത് സിദ്ദീഖിലൂടെയെന്നത് ചേന്ദമംഗല്ലൂരിന്റെ അഭിമാനം. സംസ്ഥാന അവാര്‍ഡിനായി പരിഗണിച്ച പത്ത് സിനിമകളില്‍ ഊമക്കുയിലും ഉണ്ടായിരുന്നു എന്നും അറിയുന്നു. എന്നാല്‍ ഇത് സിനിമ ലോകത്തേക്കുള്ള സിദ്ദീഖിന്റെ അരങ്ങേറ്റമല്ലെന്നും, നേരത്തെ ഇദ്ദേഹം ഒരു മുഖ്യധാര സിനിമയുടെ സംവിധായകനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു എന്നത് പലര്‍ക്കും അറിയാത്ത എക്ലുസീവ് വിവരമായിരിക്കും.
Tags : Sidheque chennamangallur
|