പി.എസ്.സി മോഡല്‍ പരീക്ഷ(25.1.2012)
ചേന്ദമംഗലൂര്‍ : 4C യുടെ ആഭിമുഖ്യത്തില്‍ ഈ മാസം 29 ന് നടക്കുന്ന പി.എസ്.സി ലാസ്റ്റ് ഗ്രേഡ് പരീക്ഷയുടെ മോഡല്‍ പരീക്ഷ വരുന്ന 25 ന് വൈകുന്നേരം 6.30 ന് സയനോര ഹമീദ് അക്കാദമിയില്‍ നടക്കും. ആദ്യം റെജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് അവസരം.
സുന്നയ്യ റെസിഡന്‍ഷ്യല്‍ സ്റ്റഡി സെന്‍റെര്‍(22.1.2012)
ചേന്ദമംഗലൂര്‍ സുന്നയ്യയില്‍ 50 വിദ്യാര്‍ത്ഥികള്‍ക്ക് റെസിഡന്‍ഷ്യല്‍ സ്റ്റഡി സെന്‍റെര്‍ പദ്ധതി. ഇതില്‍ 25 സീറ്റ് പെണ്‍കുട്ടികള്‍ക്കാണ്. എസ്.എസ.എല്‍.സി പാസായ കുട്ടികളെയാണ് 5 വര്‍ഷക്കാലത്തെ പഠനത്തിനായി തെരഞ്ഞെടുക്കുക. ഭക്ഷണ - താമസ സൗകര്യങ്ങള്‍ സൗജന്യമാണ്. മത - ഭൌതിക വിദ്യാഭ്യാസത്തോടൊപ്പം സാങ്കേതികവിദ്യയും നല്‍കും. കാലാവധി പൂര്‍ത്തിയാക്കുന്നതോടെ കാലിക്കറ്റ് യൂണിവേഴ്സ്റ്റിയുടെ അറബിക് സ്പെഷ്യല്‍ ബി,എ ഡിഗ്രി നേടാന്‍ അവസരം ലഭിക്കും. സുന്നി എജുക്കേഷന്‍ ട്രസ്റ്റ്‌ന്‍റെയും ഇഖാമത്തു അഹുലിസ്സ്‌ുന്നത്തി വല്‍ ജമാഅത്തിന്‍റെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഫണ്ട് ഉദ്ഘാടനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. വി.പി അന്‍വര്‍ ഹുസയിനില്‍ നിന്ന് തുക ഏറ്റു വാങ്ങി. പ്രസിഡണ്ട് യു.കെ അബ്ദുല്‍ ലതീഫ് മൌലവി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എന്‍. അബ്ദുള്ള മൌലവി, കെ.എം അബ്ദുല്‍ ലതീഫ് നദ്‌വി, വി. സുലൈമാന്‍, കെ.കെ ഇസ്മായില്‍ ഫൈസി, ഡോ.മുജീബുറഹ്മാന്‍, പ്രഫ.കെ. അഷ്‌റഫ് നിട്ടൂര്‍, പ്രഫ.മുഹമ്മദ് ബാക്കൂത്ത് എന്നിവര്‍ സംസാരിച്ചു.
News : Junaise & Raheem
|