മരണം : മുത്തലിബ് മാസ്റ്റര്‍ (26-08-2012)

ഇസ് ലാഹിയ കോളജ് അധ്യാപകന്‍ മുത്തലിബ് മുഹിയുദ്ദീന്‍ (43)നിര്യാതനായി. പരേതനായ പിണങ്ങോട് വെങ്ങളത്ത് മൊയ്തീന്‍,ഖദീജ ദമ്പതികളുടെ മകനാണ്. ചേന്ദമംഗല്ലൂര്‍ ഹയര്‍സെക്കന്ററി സ്കൂള്‍ അധ്യാപികയും ജി.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡണ്ടും വെല്‍ഫെയര്‍ പാര്‍ട്ടി,ജമാഅത്തെ ഇസ്ലാമി എന്നിവയുടെ സംസ്ഥാന സമിതി അംഗവുമായ പി.വി റഹ്മാബിയാണ് ഭാര്യ. അഫ് ലഹ് സമാന്‍(ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ഥി),ഫാത്തിമ തസ്നീം, ഫാഇസ ഫഹ്മി,ഫര്‍ഹ മുത്തലിബ്(അല്‍ ഇസ് ലാഹ് ഇംഗ്ളീഷ് സ്കൂള്‍) എന്നിവര്‍ മക്കളാണ്.സഹോദരങ്ങള്‍: അബ്ദുനാസര്‍(ഇസ് ലാമിയ കോളജ്,പിണങ്ങോട്),ഹാമിദലി(കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍, ബത്തേരി),സലാഹുദ്ദീന്‍ കാഞ്ഞിരാണ്ടി(ബത്തേരി),ഫൗസിയ(വെള്ളമുണ്ട),സൗജിയ(പുളിഞ്ഞാല്‍).
വെളിമാടുന്ന് ദഅ് വാ കോളജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ മുത്തലിബ് പൊറ്റശ്ശേരി ജമാഅത്തെ ഇസ്ലാമി ഘടകം നാസിം,പിണങ്ങേട് ഐഡിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മെമ്പര്‍,ഐ.ആര്‍.ഡബ്ല്യു മെമ്പര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
നേരത്തെ തൃശൂര്‍ എം.ഐ.ടി മദ്രസ,കോഴിക്കോട് മെസേജ് പ്രിന്‍സിപ്പല്‍,കുറ്റ്യാടി ഇസ്ലാമിയ കോളജ്,ഉമയനെല്ലൂര്‍(കൊല്ലം) കോളജ്, ഓമശ്ശേരി ഇസ് ലാമിയ്യ കോളജ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്നു. മയ്യിത്ത് നമസ്‌കാരം 12.45ന് ചേന്ദമംഗല്ലൂര്‍ ഒതയമംഗലം ജുമാമസ്ജിദില്‍ നടക്കും. 11.30 മുതല്‍ 12.30വരെ ചേന്ദമംഗല്ലൂര്‍ ഇസ് ലാഹിയ കോളജില്‍ പൊതുദര്‍ശനത്തിന് വെക്കും.


Tags : Muthalib master

 
 
2012 Chennamangaloor on Web