കളക്ടര്‍ക്ക് നിവേദനം നല്‍കി. (28-08-2012)

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലും പരിഹാരമാവാതെ നില്‍ക്കുന്ന ചേന്ദമംഗല്ലൂര്‍ മംഗലശ്ശേരി തോട്ടം പ്രദേശത്തെ പട്ടയപ്രശ്നത്തില്‍ അടിയഞിര പരിഹാരമാവശ്യപ്പെട്ട് മുക്കം പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് മെംബര്‍ ശ്രീമതി ഫാത്തിമ കോടപ്പന കോഴിക്കോട് ജില്ലാ കലക്റ്റര്‍ ശ്രീ. കെ.വി മോഹന്‍ കുമാറിന് നിവേദനം നല്‍കി. പട്ടയം അനുവദിച്ച്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ട് രണ്ടര വര്‍ഷത്തോളമായിട്ടും സങ്കേതിക കാരണങ്ങളാല്‍ നടപടി വൈകുകയാണ്‌. പട്ടയ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലെ കാലതാമസം പരിഹരിക്കുന്നതിനും മറ്റുമായി അന്നത്തെ റവന്യൂ മന്ത്രി ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കോഴിക്കോട് കലക്റ്ററെറ്റില്‍ നടന്ന ഉന്നതതല യോഗത്തില്‍ മംഗലശ്ശേരിതോട്ടം പ്രദേശത്ത്‌ മുന്‍പ് പട്ടയം അനുവദിക്കപ്പെട്ടവരില്‍ വ്യവസ്ഥ ലംഘിച്ചവരുടെ പട്ടയം റദ്ദുചെയ്യുന്നതിന്‌ പത്രപരസ്യം നല്‍കാന്‍ തിരുമാനിച്ചിരുന്നു. എന്നാല്‍ പത്രപരസ്യം നല്‍കുന്നതിനുള്ള നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നാണ്‌ അറിയാന്‍ സാധിക്കുന്നത്. നടപടികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തീകരിച്ച് പട്ടയ വിതരണത്തിനുള്ള കാലതാമസം ഒഴിവാക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.


Photos: shahir


Tags : Chennamangallur

 
 
2012 Chennamangaloor on Web