പെരുന്നാള്‍ ആഘോഷം (21-08-2012)

ചേന്ദമംഗല്ലൂരില്‍ പെരുന്നാള്‍ 'ഒരു' ആഘോഷം തന്നെയെന്ന് വീണ്ടും തേളിയിക്കപ്പെട്ടു. ഒരു മാസത്തെ വ്രതതീവ്രതയെ ഒരു ദിവസം കൊണ്ട് കളഞ്ഞു കുളിക്കാതെ തന്നെ ചേന്ദമംഗല്ലൂര്‍ ഇത്തവണയും പെരുന്നാള്‍ ആഘോഷിച്ചു. ഓണവും പെരുന്നാളും ഒത്തു വന്നതിന്റെ ഓര്‍മ്മക്കായി സമന്വയമെന്ന പേരില്‍ കോഴിക്കൊട് ജില്ലാ കലക്റ്റര്‍ മുഖ്യാഥിതിയായാണ് ആഘോഷങ്ങള്‍ പൊടിപൊടിച്ചത്. കൂട്ടത്തില്‍ ഊമക്കുയില്‍ സം‌വിധായകന്‍ സിദ്ധീഖിന് ആദരവും ഉണ്ടായിരുന്നു. ജില്ലാ കലക്ടര്‍ മോഹന്‍‌കുമാറിന് പുറമെ ഒ അബ്ദുറഹിമാന്‍, ഹമീദ് ചേന്ദമംഗല്ലൂര്‍, ഇ എന്‍ അബ്ദുള്ള മൗലവി തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യവും ചടങ്ങിനുണ്ടായിരുന്നു. ചേന്ദമംഗല്ലുര്‍ പൊതുവേദിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ആഘോഷത്തിന്റെ ഭാഗമായി എന്‍ കെ നി‌അമത്തുള്ളയുടെ നേതൃത്തത്തില്‍ ഫൂട്ട്ബോള്‍ ഷൂട്ടിങ്ങ് മല്‍സരവും ഉണ്ടായിരുന്നു. അഞ്ച് വയസുകാരന്‍ മുതല്‍ മാസ്റ്റര്‍ അബ്ദുള്ളക്കാക്ക വരെ പങ്കെടുത്ത ഷൂട്ടിങ്ങ് മല്‍സരം ആവേശകരമായിരുന്നു.മുന്‍‌കാല താരങ്ങള്‍ക്ക് കാലുപിഴച്ചപ്പോള്‍ കുഞ്ഞിക്കാലുകള്‍ കൃത്യമായി ഗോള്‍ അതിര്‍ത്തി കടത്തിയതായിരുന്നു ഷൂട്ടിങ്ങ് മല്‍സരത്തില്‍ ഏറെ ശ്രദ്ദേയമായത്. ഷാക്കിറിന്റെ നേതൃത്തത്തില്‍ നടന്ന കരോക്കെ ഗാനമെളക്ക് ശേഷം 'ഊമക്കുയില്‍ പാടുന്നു' സിനിമയുടെ പ്രദര്‍ശനം ആദ്യമായി പൊതു വേദിയില്‍ സംഘടിപ്പിക്കപ്പെട്ടു. വന്‍‌ജനാവലിയുടെ സാന്നിധ്യം പ്രദര്‍ശനത്തിനുണ്ടായിരുന്നു.
















Photos: Shahir


Tags : Chennamangallur Eid celebration, Onam-Eid Celebration

 
 
2012 Chennamangaloor on Web