|
മുതിര്‍ന്നവര്‍ക്കായി മെഡിക്കല്‍ കാമ്പ്
(01-10-2012)
ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി സീനിയര്‍ സിറ്റിസണ്‍സ് ചേന്ദമംഗല്ലൂര്‍ ഫോറം മുതിര്‍ന്നവര്‍ക്കായി മെഡിക്കല്‍ കേമ്പ് നടത്തി. മുക്കം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, ഇ എം എസ് ഹോസ്പിറ്റല്‍ എന്നിവരുമായി സഹകരിച്ചാണ് കാമ്പ് നടത്തിയത്. ഇരുനൂറോളം പേര്‍ക്ക് രോഗപരിശോധനയും സൗജന്യ മരുന്നു വിതരണവും നടത്തി. കൊളസ്റ്റ്ടോള്‍, പ്രഷര്‍ , ഷുഗര്‍ എന്നിവയുടെ പ്രത്യേക പരിശോധന കാമ്പിന്റെ ഭാഗമായി ഉണ്ടായിരുന്നു. മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രനാഥ് കാമ്പ് ഉല്‍ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഫാത്തിമ കൊടപ്പന, കെ മുഹമ്മദ്, എന്‍ ടി അലി, മുക്കം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഒഫീസര്‍മാരായ ഡോ: എം കെ ഹമീദ്, ഡോ: മനോജ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കൃഷ്ണകുമാര്‍, സജീദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍ കെ ദസ്തഗീര്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു.
News : Muhsin M
Tags : Chennamangallur
|
|